100 കുളം പദ്ധതി: ഏഴ് കുളങ്ങള്‍ ശുചീകരിച്ചു

കൊച്ചി: ജില്ല ഭരണകൂടത്തി​െൻറ നേതൃത്വത്തില്‍ ഹരിതകേരളം പദ്ധതിയില്‍പെടുത്തി നടപ്പാക്കുന്ന 100 കുളം പദ്ധതിയുടെ മൂന്നാം ഘട്ടത്തി​െൻറ ഭാഗമായി ഞായറാഴ്ച വിവിധ സ്ഥലങ്ങളിൽ ഏഴ് കുളങ്ങള്‍കൂടി വൃത്തിയാക്കി. കാലടി പഞ്ചായത്തിലെ വഴുതക്കുളം, കണ്ണന്‍കുളം, ഉറവുകുളം എന്നിവയും കാഞ്ഞൂര്‍ പഞ്ചായത്തിലെ കണ്ണാട്ടുകുളം, പഞ്ചായത്തുകുളം എന്നിവയും ആദിശങ്കര കോളജിന് സമീപത്തെ രണ്ട് കുളങ്ങളുമാണ് വിദ്യാർഥി വളൻറിയര്‍മാരുടെ സഹായത്തോടെ ശുചീകരിച്ചത്. കുളങ്ങളുടെ ശുചീകരണത്തില്‍ ആദി ശങ്കര എൻജിനീയറിങ് കോളജില്‍ നടക്കുന്ന എൻ.എസ്.എസ് ടെക്‌നിക്കല്‍ സെല്‍ വിദ്യാർഥികളുടെ സ്‌റ്റേറ്റ് ക്യാമ്പിലെ നാനൂറോളം വിദ്യാർഥികള്‍, കറുകുറ്റി എസ്‌.സി.എം.എസ് എൻജിനീയറിങ് കോളജിലെ നൂറോളം വിദ്യാർഥികള്‍ എന്നിവര്‍ പങ്കെടുത്തു. കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ലയുടെ നേതൃത്വത്തില്‍ മൈനര്‍ ഇറിഗേഷൻ, അന്‍പൊടു കൊച്ചി, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ഹരിതകേരളം മിഷൻന്‍, ശുചിത്വമിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ ഏജന്‍സികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തുളസി ഭായി പദ്മനാഭൻ, കാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡൻറ് എം.പി. ലോനപ്പൻ, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ വിദ്യാർഥികള്‍ക്കൊപ്പം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. കലക്ടറുടെ നിര്‍ദേശ പ്രകാരം സബ് കലക്ടര്‍ ഇമ്പശേഖര്‍ ഡിസാസ്റ്റര്‍ മാനേജ്‌മ​െൻറ് ഡെപ്യൂട്ടി കലക്ടര്‍ ഷീല ദേവി എന്നിവര്‍ എല്ലാ കുളങ്ങളും സന്ദര്‍ശിച്ച് അവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. ഹരിതകേരളം ജില്ല മിഷന്‍ കോഒാഡിനേറ്റര്‍ സുജിത് കരുൺ, മൈനര്‍ ഇറിഗേഷന്‍ അസി. എൻജിനീയര്‍ ഹരിദാസ്, എൻ.എസ്.എസ് ടെക്‌നിക്കല്‍ സെല്‍ സംസ്ഥാന കോഓഡിനേറ്റര്‍ അജിത, അന്‍പൊടു കൊച്ചി വളൻറിയേഴ്‌സ് എന്നിവര്‍ വിവിധയിടങ്ങളില്‍ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.