നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം

കൂത്താട്ടുകുളം: . ചെയർമാ​െൻറ ഏകപക്ഷീയ തീരുമാനങ്ങളിലും വികസന മുരടിപ്പിലും പ്രതിഷേധിച്ച് സി.പി.എം കൗൺസിലർമാർ മുദ്രാവാക്യങ്ങൾ മുഴക്കി ചെയറിന് മുന്നിലെത്തി. കൗൺസിൽ യോഗം ചർച്ച ചെയ്യാതെ അംഗപരിമിതരുെട വാർഡ്‌സഭ ചേർന്നതിനെക്കുറിച്ച് അംഗങ്ങൾ നൽകിയ കത്ത് അജണ്ടയിൽ ഉൾപ്പെടുത്താത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. കൗൺസിൽ യോഗം ചർച്ച ചെയ്യാതെയും അംഗങ്ങൾ അറിയാതെയും ചെയർമാൻ ഏകപക്ഷീയമായി തീരുമാനിച്ച് വാർഡ്സഭ കൂടിയതിനാൽ അർഹരായ പലർക്കും ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതിനെ യു.ഡി.എഫ് കൗൺസിലറും പിന്തുണച്ചു. അതോടെ തീരുമാനം തെറ്റായിപ്പോയെന്നും സഭ വീണ്ടും ചേരാമെന്ന് ചെയർമാൻ ബിജു ജോൺ ഉറപ്പുനൽകി. ടൗണിലെ അനധികൃത പാർക്കിങ് തടയാനോ സിഗ്നൽ സംവിധാനം പ്രവർത്തനക്ഷമമാക്കാനോ നടപടിയെടുക്കുന്നിെല്ലന്നും പ്രതിപക്ഷം ആരോപിച്ചു. ശ്മശാന നിർമാണവും ഷോപ്പിങ് കോംപ്ലക്സ് പണിയും നിലച്ചു. ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കലിലും വീഴ്ച സംഭവിച്ചതായി ചെയർമാൻ സമ്മതിച്ചു. ഇതേതുടർന്ന് സി.പി.എം അംഗങ്ങൾ ഇരിപ്പിടങ്ങളിലേക്ക് മടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.