ക്ഷയരോഗ ജില്ല ദിനാചരണം

അങ്കമാലി: വിവിധങ്ങളായ പരിപാടികളോടെ ലോക ക്ഷയരോഗ ദിനാചരണ ജില്ലതല ഉദ്ഘാടനം അങ്കമാലി നാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. കോളജ് വിദ്യാര്‍ഥികള്‍, നഴ്സിങ് കോളജ് വിദ്യാര്‍ഥികള്‍, ആരോഗ്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ അടക്കം പങ്കെടുത്ത ബോധവത്കരണ റാലി, ക്വിസ് പ്രോഗ്രാം, ക്ഷയം ക്ഷണിച്ച് വരുത്തുന്ന സാഹചര്യങ്ങള്‍, ക്ഷയം തടയാനുള്ള മാര്‍ഗങ്ങള്‍, വ്യക്തി, കുടുംബം, സമൂഹം എന്നീ നിലയിലെ ഉത്തരവാദിത്തങ്ങള്‍ എന്നിവയിലൂന്നിയ സ്ക്രിപ്റ്റുകള്‍ എന്നീ പരിപാടികൾ ശ്രദ്ധേയമായി. ക്ഷയത്തി​െൻറ രൂക്ഷവശം വിവരിക്കുന്ന വിവിധ േഫ്ലാട്ടുകളും റാലിക്ക് കൊഴുപ്പേകി. 'ക്ഷയരോഗ വിമുക്തലോകം യാഥാര്‍ഥ്യമാക്കുന്നതിന് നിങ്ങളിലെ നേതാവിനെ ആവശ്യമുണ്ട്' എന്ന സന്ദേശമുയര്‍ത്തിയായിരുന്നു ദിനാചരണം സംഘടിപ്പിച്ചത്. റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അങ്കമാലി നഗരസഭ അധ്യക്ഷ എം.എ. ഗ്രേസി അധ്യക്ഷത വഹിച്ചു. സംസ്ഥാന വനിത കമീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ മുഖ്യ പ്രഭാഷണം നടത്തി. അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പുതുതായി ആരംഭിച്ച ടി.ബി യൂനിറ്റ് ജില്ല പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ ജാന്‍സി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ പുതുതായി ആരംഭിക്കുന്ന ക്ഷയപരിശോധന കേന്ദ്രങ്ങളുടെ (ഡി.എം.സി) പ്രഖ്യാപനം മുന്‍ മന്ത്രി ജോസ് തെറ്റയില്‍ നിർവഹിച്ചു. അഡീഷനല്‍ ഡി.എം.ഒ ഡോ. എസ്. ശ്രീദേവി സന്ദേശം നല്‍കി. മുന്‍ ഡി.എം.ഒ ഡോ. എം.ഐ. ജുനൈദ് റഹ്മാന്‍ ക്ഷയരോഗ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.ജി.എം.ഒ.എ ജില്ല പ്രസിഡൻറ് ഡോ. കെ.എച്ച്. ദീപ ബോധവത്കരണ ക്ലാസെടുത്തു. ഹോമിയോ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ലീനാ റാണി, നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ പുഷ്പ മോഹന്‍, വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷ രേഖ ശ്രീജേഷ്, കൗണ്‍സിലര്‍മാരായ കെ.കെ. സലി, കെ.വൈ. ഏല്യാസ്, ഷെന്‍സി ജിന്‍സണ്‍, കാലടി ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. പുഷ്പ, മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. ബാബു വര്‍ഗീസ്, ഡോ. അഞ്ജന, ഡോ. സിന്ധു എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലയില്‍ മികവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു. ജില്ല ടി.ബി. ഓഫിസര്‍ ഡോ. ശരത് ജി. റാവു സ്വാഗതവും അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. നസീമ നജീബ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.