കേന്ദ്രത്തി​െൻറ ശ്രമം സംസ്ഥാനങ്ങളുടെ സ്വതന്ത്ര പ്രവർത്തനം ഇല്ലാതാക്കാൻ ^തോമസ് ഐസക്

കേന്ദ്രത്തി​െൻറ ശ്രമം സംസ്ഥാനങ്ങളുടെ സ്വതന്ത്ര പ്രവർത്തനം ഇല്ലാതാക്കാൻ -തോമസ് ഐസക് കൊച്ചി: സംസ്ഥാന സർക്കാറുകളുടെ സ്വതന്ത്ര പ്രവർത്തനങ്ങൾ ഇല്ലാതാക്കാനാണ് 15ാം ധനകാര്യ കമീഷനിലൂടെ മോദി സർക്കാർ ശ്രമിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. സി.പി.ഐ സംഘടിപ്പിച്ച ആഗോളീകരണ സമ്പദ്വ്യവസ്ഥയുടെ കാൽനൂറ്റാണ്ട് എന്ന വിഷയത്തിലെ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാന വരുമാനത്തി​െൻറ മൂന്ന് ശതമാനം വായ്പയെടുക്കാമെന്നത് വീണ്ടും കുറക്കാനാണ് ധനകാര്യ കമീഷനിൽ ശിപാർശ ചെയ്യുന്നത്. സേവന മേഖലയെ മാത്രം ഉയർത്തിക്കാട്ടിയുള്ള വളർച്ചയാണ് എടുത്തുകാട്ടുന്നത്. കാർഷിക, വ്യാവസായിക മേഖലകൾ ശോഷിക്കുകയും തൊഴിലവസരങ്ങൾ ഇല്ലാതാവുകയും ചെയ്യുന്നതാണ് ഇതി​െൻറ ഫലം. കർഷക പ്രക്ഷോഭങ്ങൾ ഉയർന്നുവരുന്ന സാഹചര്യം ഉടലെടുത്തത് ഇങ്ങനെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണകൂടം മൂലധന താൽപര്യത്തിന് മാത്രം ഊന്നൽ നൽകുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് സി.പിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇതിനെതിരായ ചെറുത്തുനിൽപാണ് വിവിധ മേഖലകളിൽനിന്ന് ഉയരുന്നത്. അതിനെ ദുർബലപ്പെടുത്താൻ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് തിരിച്ചറിയണമെന്ന് കാനം പറഞ്ഞു. ജസ്റ്റിസ് കെ. ബാലകൃഷ്ണൻ മോഡറേറ്ററായിരുന്നു. ന്യൂഡൽഹി ജോഷി അധികാരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ഡയറക്ടർ ഡോ. ജയ മേത്ത, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. രവി മാമൻ, സി.പി.ഐ ദേശീയ കൗൺസിൽ അംഗം പ്രകാശ് ബാബു എന്നിവർ സംസാരിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു സ്വാഗതവും പി.എസ്. സുപാൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.