ഇന്ന് ഓശാന പെരുന്നാൾ

കൊച്ചി: ക്രിസ്തുമത വിശ്വാസികൾ ഇന്ന് ഒാശാന പെരുന്നാൾ ആചരിക്കുന്നു. യേശു കഴുതപ്പുറത്തേറി ജറൂസലം ദേവാലയത്തിലേക്ക്‌ യാത്ര ചെയ്‌തതി​െൻറയും തെരുവീഥികളിൽ ജനം ഒലിവിലകള്‍ കൈയിലേന്തി വരവേറ്റതി​െൻറയും അനുസ്മരണമാണ് ഓശാന പെരുനാള്‍. ഈസ്റ്ററിനുമുമ്പുള്ള ഞായറാഴ്ചയാണ് ഒാശാന പെരുന്നാൾ ആചരിക്കുന്നത്. ക്രൈസ്തവ ദേവാലയങ്ങളിൽ രാവിലെ കുര്‍ബാനയോടനുബന്ധിച്ച് വെെഞ്ചരിച്ച കുരുത്തോലകളേന്തി വിശ്വാസികള്‍ പ്രദക്ഷിണം നടത്തും. യേശുവി​െൻറ പീഡാനുഭവം, കുരിശുമരണം എന്നിവയുടെ ഓര്‍മ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിനും ഇതോടെ തുടക്കമാകും. അന്ത്യ അത്താഴത്തി​െൻറ ഓർമയില്‍ പെസഹവ്യാഴം ആചരിക്കും. വെള്ളിയാഴ്ച പീഡാനുഭവ വായനയും കുരിശി​െൻറ വഴി പരിഹാരപ്രദക്ഷിണവും നടക്കും. ഏപ്രില്‍ ഒന്നിന് ഞായറാഴ്ച ഉയിര്‍പ്പുതിരുനാള്‍ ആഘോഷത്തോടെ വലിയനോമ്പാചരണം. അതോടെ 50 ദിവസത്തെ നോമ്പനുഷ്ഠാനത്തിന് പരിസമാപ്തിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.