പ്രബോധന സ്വാതന്ത്ര്യം ഹനിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കരു​െതന്ന്​

കാക്കനാട്: സ്ത്രീ ആക്രമിക്കപ്പെടാതിരിക്കാനുള്ള കരുതലുകളുടെ ഭാഗമായി മതം പഠിപ്പിക്കുന്ന അധ്യാപനങ്ങള്‍ പകര്‍ന്നുനല്‍കിയതിന് ഫറോക്ക് ട്രെയിനിങ് കോളജിലെ അധ്യാപകന്‍ ജൗഹര്‍ മുനവ്വറിനെതിരെ പരാതിയുടെ മെറിറ്റുപോലും പരിശോധിക്കാതെ നിയമനടപടിയുമായി മുന്നോട്ടുപോകുന്ന പൊലീസ് നടപടി ദുരുദ്ദേശ്യപരവും പ്രതിഷേധാര്‍ഹവുമാണെന്ന് ജില്ല ഖുര്‍ആന്‍ പഠനസംഗമം സ്വാഗതസംഘ കണ്‍വെന്‍ഷന്‍. മുസ്ലിം പണ്ഡിതന്മാര്‍ക്കും പ്രബോധകന്മാര്‍ക്കുമെതിരെ കേസെടുക്കുന്ന നടപടി ന്യൂനപക്ഷ വേട്ടയാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. 'ഖുര്‍ആന്‍ വിളിക്കുന്നു' തലക്കെട്ടില്‍ ഏപ്രില്‍ 18ന് പെരുമ്പാവൂരിൽ സംഘടിപ്പിക്കുന്ന ജില്ല ഖുര്‍ആന്‍ പഠനസംഗമത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു. സല്‍മാനുല്‍ ഫാരിസി (ചെയര്‍), ഷംസുദ്ദീന്‍ നൊച്ചിമ, സലീം വാഴക്കാല(വൈസ് ചെയര്‍), അബ്ദുല്‍ ഹക്കീം പെരുമ്പാവൂര്‍(ജന. കണ്‍), സിയാദ് പെരുമ്പാവൂര്‍(കണ്‍).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.