കാർ മോഷണം പോയ വീട്ടിൽനിന്ന് ഗുഡ്സ് ഓട്ടോയും മോഷ്‌ടിച്ചു

ആലുവ: . 10 മാസം മുമ്പ് കാർ മോഷണം പോയ ദേശീയപാതയോരത്തെ വീട്ടിൽനിന്നാണ് ഗുഡ്സ് ഓട്ടോയും കവർന്നത്. ചൂർണിക്കര പഞ്ചായത്തിലെ അമ്പാട്ടുകാവ് മെട്രോ സ്‌റ്റേഷന് സമീപം കുടിയിൽ പങ്കജാക്ഷ‍​െൻറ വീട്ടിലാണ് വീണ്ടും വാഹന മോഷണം നടന്നത്. ദേശീയപാതയോട് ചേർന്ന് വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കെ.എൽ ഏഴ് ബി.എൽ 1520 നമ്പർ ഐഷർ ആണ് കഴിഞ്ഞ ദിവസം കാണാതായത്. പുലർച്ച 5.45ഓടെ ക്ഷേത്ര ദർശനത്തിന് പോകാൻ പങ്കജാക്ഷൻ ഉറക്കമുണർന്നപ്പോഴാണ് വാഹനം മോഷണം പോയ വിവരം അറിഞ്ഞത്. ഓട്ടം കഴിഞ്ഞ് വെള്ളിയാഴ്ച രാത്രി ഒമ്പേതാടെയാണ് വാഹനം വീട്ടിലെത്തി പാർക്ക് ചെയ്തത്. വിവരമറിയിച്ചതിനെ തുടർന്ന് ആലുവയിൽനിന്ന് പൊലീസെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ േമയിൽ ഇതേ സ്‌ഥലത്തുനിന്ന് പങ്കജാക്ഷ‍​െൻറ സ്വിഫ്റ്റ് കാർ മോഷണം പോയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട തമിഴ്നാട് സ്വദേശി മറ്റൊരു കേസിൽ തിരുവനന്തപുരത്ത് പൊലീസ് പിടിയിലായതിനെത്തുടർന്ന് മൂന്ന് മാസം മുമ്പ് ആലുവ പൊലീസ് കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരമനുസരിച്ച് മധുര സ്വദേശി ഗോവിന്ദനെ തേടി ആലുവ പൊലീസ് മധുരയിൽ മൂന്നുദിവസം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഗോവിന്ദനിൽനിന്ന് കാർ വാങ്ങിയ തമിഴ്നാട് സ്വദേശി ദാവൂദ് മറ്റൊരു മോഷണക്കേസുമായി പുണെ ജയിലിൽ തടവിൽ കഴിയുകയാണ്. ഇയാളെ കസ്‌റ്റഡിയിലെടുക്കാൻ പൊലീസ് നടപടി സ്വീകരിച്ച് വരവെയാണ് അടുത്ത വാഹനം മോഷ്്ടിച്ചത്. കാർ മോഷ്‌ടിച്ച കേസിൽ മൂന്ന് പൊലീസുകാരുമായി ഇന്നോവയിൽ െചന്നൈയിൽ തിരച്ചിൽ നടത്താൻ പോയതിന് പങ്കജാക്ഷന് 25,000 രൂപയോളം ചെലവായിട്ടുണ്ട്. അതിനാൽ വീണ്ടും പുണെയിൽ പോകണമെന്ന് പറഞ്ഞപ്പോൾ പങ്കജാക്ഷൻ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.