ദേവസ്വം റിക്രൂട്ട്‌മെൻറ്​ ബോര്‍ഡ് ചെയര്‍മാനെ നീക്കിയതിനെതിരായ ഹരജി തള്ളി

കൊച്ചി: ദേവസ്വം റിക്രൂട്ട്‌മ​െൻറ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ മുന്‍ ഡി.ജി.പി പി. ചന്ദ്രശേഖരൻ നൽകിയ ഹരജി ഹൈകോടതി തള്ളി. 2016ലെ ദേവസ്വം റിക്രൂട്ട്‌മ​െൻറ് ബോര്‍ഡ് ഭേദഗതി നിയമപ്രകാരം ബോര്‍ഡ് ചെയര്‍മാനും അംഗങ്ങളുമായി നാമനിർദേശം ചെയ്യപ്പെടാനുള്ളവരുടെ യോഗ്യതകളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയതിനെത്തുടർന്ന് ഹരജിക്കാരനും കൂടെയുണ്ടായിരുന്ന അംഗങ്ങളും അയോഗ്യരായി. ഇതേതുടർന്നാണ് ഹരജി നൽകിയത്. നിയമവിരുദ്ധമായാണ് തന്നെ നീക്കിയതെന്നും ശിഷ്ട കാലാവധി കണക്കിലെടുത്ത് നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. തന്നെ നീക്കാന്‍ വേണ്ടി മാത്രം കൊണ്ടുവന്ന നിയമഭേദഗതിയാണ് ഇതെന്ന ചന്ദ്രശേഖര​െൻറ വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുെന്നന്നത് മറ്റ് സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ പദവികള്‍ വഹിക്കുന്നതിന് തടസ്സമാകില്ലെന്നും അയോഗ്യതകളില്ലാത്തതിനാൽ നഷ്ടപരിഹാരത്തിന് അർഹതയില്ലെന്നും കോടതി വ്യക്തമാക്കി. പൊലീസ് സർവിസില്‍നിന്ന് സ്വയം വിരമിച്ച ചന്ദ്രശേഖരന്‍ 2015ലാണ് ദേവസ്വം റിക്രൂട്ട്്‌മ​െൻറ് ബോര്‍ഡ് ചെയര്‍മാനായി നാമനിര്‍ദേശം ചെയ്യപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.