സഹായിക്കുന്നവരെ ഉപതെരഞ്ഞെടുപ്പില്‍ സഹായിക്കും ^കെ.പി.എം.എസ്

സഹായിക്കുന്നവരെ ഉപതെരഞ്ഞെടുപ്പില്‍ സഹായിക്കും -കെ.പി.എം.എസ് ചെങ്ങന്നൂര്‍: സംവരണ വിഷയത്തില്‍ തങ്ങളെ സഹായിക്കുന്നവരെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സഹായിക്കുമെന്ന് കേരള പുലയര്‍ മഹാസഭ സംസ്ഥാന വര്‍ക്കിങ് പ്രസിഡൻറ് പി. ജനാര്‍ദനന്‍, അസി. സെക്രട്ടറി ബൈജു കലാശാല എന്നിവര്‍ പറഞ്ഞു. പട്ടിക വിഭാഗക്കാരന് സംവരണമില്ലാതായാല്‍ ജീവിതം പ്രതിസന്ധിയിലാകും. സാമ്പത്തിക സംവരണം കൊണ്ടുവരാനുള്ള എൽ.ഡി.എഫ് സര്‍ക്കാറി​െൻറ ശ്രമത്തിനെതിരെ യു.ഡി.എഫ് പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് അടക്കം നേതാക്കള്‍ വ്യത്യസ്ത നിലപാട് ഈ വിഷയത്തില്‍ സ്വീകരിച്ചില്ല. യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ എന്നീ മുന്നണികള്‍ നിലവില്‍ സംവരണ വിഷയത്തില്‍ അനുകൂല നിലപാടല്ല സ്വീകരിക്കുന്നതെന്നും അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രത്തി​െൻറ ജനദ്രോഹ നയങ്ങള്‍ക്കെതിരെ എ.െഎ.ൈവ.എഫ് മാര്‍ച്ച് നടത്തി ആലപ്പുഴ: കേന്ദ്രസര്‍ക്കാറി​െൻറ ജനദ്രോഹ നയങ്ങള്‍ക്കെതിരെ എ.െഎ.ൈവ.എഫി​െൻറ നേതൃത്വത്തില്‍ ഭഗത്‌സിങ് ദിനമായ വെള്ളിയാഴ്ച കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തി. അരൂരില്‍ സംസ്ഥാന കമ്മിറ്റി അംഗം ബോബി ശശിധരനും അരൂര്‍ ഈസ്റ്റില്‍ നടന്ന മാര്‍ച്ച് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം എം.കെ. ഉത്തമനും ചേര്‍ത്തലയില്‍ എ.െഎ.ൈവ.എഫ് ജില്ല സെക്രട്ടറി ടി.ടി. ജിസ്‌മോനും ആലപ്പുഴയില്‍ സംസ്ഥാന ജോയൻറ് സെക്രട്ടറി പി.എസ്.എം. ഹുസൈനും ഹരിപ്പാട് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസും കായംകുളത്ത് എ.െഎ.ൈവ.എഫ് സംസ്ഥാന കൗണ്‍സില്‍ അംഗം ശോഭയും ചാരുംമൂടിൽ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ദീപ്തി അജയകുമാറും ഉദ്ഘാടനം ചെയ്തു. വിശപ്പ് രഹിത കേരളം: ആദ്യഘട്ടം ഇന്ന് ആലപ്പുഴ: പൂർണമായും അവശരായി കഴിയുന്നവർക്കും സ്വന്തമായി ഭക്ഷണം കണ്ടെത്താൻ സാധിക്കാത്തവർക്കും സൗജന്യമായി ഒരു നേരത്തെ ഭക്ഷണം വീടുകളിൽ എത്തിച്ചുനൽകുന്ന വിശപ്പ് രഹിത കേരളം പദ്ധതിയുടെ ആദ്യഘട്ടത്തിന് ശനിയാഴ്ച തുടക്കമാകും. ഉച്ചക്ക് 12ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ആലപ്പുഴയിലെ കേന്ദ്രത്തിൽ തുടക്കംകുറിക്കും. റേഷൻ കാർഡുകൾ കൈപ്പറ്റണം ആലപ്പുഴ: താലൂക്ക് സപ്ലൈ ഓഫിസുകളിൽനിന്ന് റേഷൻ കാർഡുകൾ കൈപ്പറ്റാത്തവർ 31നകം അതത് താലൂക്ക് സപ്ലൈ ഓഫിസുകളിൽനിന്ന് കൈപ്പറ്റണമെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.