അതിരൂപത ഭൂമിവിവാദം: വത്തിക്കാൻ ഇട​​െപ​േട്ടക്കും

കൊച്ചി: എറണാകുളം--അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാട് പ്രശ്നം പരിഹരിക്കാൻ കെ.സി.ബി.സിയും സ്ഥിരം സിനഡും നടത്തുന്ന അനുരഞ്ജന ശ്രമങ്ങൾ ഫലം കാണാതെവന്നാൽ വത്തിക്കാൻ ഇടെപേട്ടക്കും. വിഷയം അടിയന്തരമായി പരിഹരിക്കാൻ സീറോ മലബാർസഭ സ്ഥിരം സിനഡിനും കേരള കാത്തലിക് ബിഷപ്സ് കൗൺസിലിനും മാർപാപ്പയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ഒമ്പത് കർദിനാൾമാരടങ്ങുന്ന സി-ഒമ്പത് സമിതി കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. ഇതേതുടർന്നാണ് അനുരഞ്ജന ശ്രമങ്ങൾ ഉൗർജിതമാക്കിയിരിക്കുന്നത്. പ്രാദേശിക പ്രശ്നം പരിഹരിക്കാൻ വത്തിക്കാൻ ഇടപെടേണ്ടിവരുന്നത് പ്രാദേശിക സഭാപരിപാലന സംവിധാനങ്ങളുടെ പരാജയമായി വിലയിരുത്തപ്പെടുമെന്നതുകൊണ്ട് കഴിയുന്നതും രൂപതക്കുള്ളിൽതന്നെ വിഷയം തീർക്കാനാണ് ശ്രമം. സങ്കീർണമായ പ്രശ്നം നാണക്കേടുണ്ടാക്കിയെന്നാണ് സഭാവൃത്തങ്ങൾ വിലയിരുത്തുന്നത്. കഴിഞ്ഞദിവസം സ്ഥിരം സിനഡ് അംഗമായ മെത്രാൻ മാർ ആൻഡ്രൂസ് താഴത്തി​െൻറ നേതൃത്വത്തിൽ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഉന്നതാധികാര സമിതികളിലൊന്നായ കൂരിയയുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. അതിരൂപതക്കുണ്ടായ സാമ്പത്തികബാധ്യത നികത്താൻ നടപടിയെടുക്കാമെന്നും പകരം കർദിനാൾ രാജിവെക്കണമെന്ന നിലപാടിൽനിന്ന് പിന്മാറണമെന്നുമുള്ള ആവശ്യം സ്ഥിരം സിനഡ് ഉന്നയിെച്ചങ്കിലും ഇത് പരിഗണിക്കാൻ കൂരിയ തയാറായില്ലെന്നാണ് വിവരം. ധനമല്ല ധാർമികതയാണ് പ്രശ്നമെന്നും വിശ്വാസവഞ്ചനയാണ് നടന്നതെന്നുമുള്ള നിലപാടിലാണ് അതിരൂപതയിലെ ഒരുവിഭാഗം വൈദികരും വിശ്വാസികളും. നടന്നതെന്തെന്ന് വിശദീകരിക്കാൻ കർദിനാൾ തയാറായിട്ടില്ലെന്നും സത്യാവസ്ഥ പുറത്തുവരുന്നതുവരെ അദ്ദേഹം മാറിനിൽക്കണമെന്നും ഇവർ നിലപാടെടുത്തതോടെ ചർച്ച വഴിമുട്ടുകയായിരുന്നു. വെള്ളിയാഴ്ച വൈദിക സമിതിയുമായി നടന്ന ചർച്ചയിൽ സ്ഥിരം സിനഡ് മെത്രാന്മാർക്കൊപ്പം കെ.സി.ബി.സിയെ പ്രതിനിധാനംചെയ്ത് ആർച് ബിഷപ് സൂസപാക്യം, മാർ ക്ലീമിസ് എന്നിവരും പങ്കെടുത്തു. ശനിയാഴ്ച രാവിലെ മുതൽ വൈദികസമിതി, അൽമായ സംഘടനയായ എ.എം.ടി എന്നിവരുമായി മെത്രാന്മാർ ചർച്ച നടത്തുമെന്നാണ് വിവരം. എന്നാൽ, യഥാർഥ വസ്തുത പുറത്തുവരുന്നതുവരെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മാറിനിൽക്കുക, എന്താണ് സംഭവിച്ചതെന്ന്് തുറന്നുപറയുക, അതിരൂപതക്കുണ്ടായ നഷ്ടം സ്വന്തം നിലയിൽ അദ്ദേഹം നികത്തുക, അതിരൂപതയിലെ വൈദികരെ വിശ്വാസത്തിലെടുക്കുക എന്നീ ആവശ്യങ്ങളിൽനിന്ന് പിന്നാക്കം പോകില്ലെന്ന നിലപാടിൽതന്നെയാണ് എ.എം.ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.