ജില്ലയില്‍ കുടിവെള്ള വിതരണത്തിന് ജി.പി.എസ് ടാങ്കറുകള്‍

കാക്കനാട്: ജില്ലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിക്കാന്‍ തീരുമാനം. ഏപ്രിലോടെ ജില്ല ഭരണകൂടം ടാങ്കറുകളില്‍ കുടിവെള്ളം എത്തിച്ചുതുടങ്ങും. അതുവരെ രൂക്ഷ ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ അതത് തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടില്‍നിന്ന് തുക വിനിയോഗിച്ച് കുടിവെള്ളം നല്‍കാന്‍ സര്‍ക്കാന്‍ അനുമതി നല്‍കി. 31വരെ പഞ്ചായത്തുകള്‍ക്ക് 5.50 ലക്ഷവും നഗരസഭകള്‍ക്ക് 11 ലക്ഷവും കോര്‍പറേഷന് 16.50 ലക്ഷവും ഏപ്രില്‍ ഒന്നുമുതല്‍ മേയ് 31 വരെ യഥാക്രമം 11 ലക്ഷം, 16.50 ലക്ഷം, 22 ലക്ഷം രൂപ തോതിലും ചെലവഴിക്കാം. നിലവില്‍ റവന്യൂ വകുപ്പ് സ്ഥാപിച്ച വാട്ടര്‍ കിയോസ്‌കുകള്‍ മുഖേനയാണ് കുടിവെള്ള വിതരണം. ഇത്തവണയും കുടിവെള്ള ടാങ്കര്‍ ലോറികളില്‍ ജി.പി.എസ് (ഗ്ലോബല്‍ െപാസിഷനിങ് സിസ്റ്റം) ഘടിപ്പിക്കും. ടാങ്കര്‍ ഉടമകളുടെ ചെലവില്‍ വാടകക്കായിരിക്കും ജി.പി.എസ് ഘടിപ്പിക്കുക. 5000, 10,000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കറുകള്‍ വാടകക്കെടുത്തായിരിക്കും ജലവിതരണം നടത്തുക. കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കഴിഞ്ഞവര്‍ഷം സ്ഥാപിച്ച 400 ജലസംഭരണികള്‍ ഇത്തവണ പ്രയോജനപ്പെടുത്തുമെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. ജല അതോറിറ്റിയുടെ സ്രോതസ്സുകളില്‍നിന്നായിരിക്കും കുടിവെള്ളം ശേഖരിക്കുക. ടാങ്കര്‍ ലോറി കുടിവെള്ളത്തിന് മുന്‍കാലങ്ങളില്‍ നിശ്ചയിച്ച നിരക്കുതന്നെയായിരിക്കും ഇത്തവണയും. നിരക്ക് സംബന്ധിച്ച് അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ ഉടമകളുമായി ചര്‍ച്ച നടത്തി പരിഹരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.