തൊഴിലാളി വിരുദ്ധ ലോകബാങ്ക് പദ്ധതികൾ നടപ്പാക്കരുത്: കെ.പി. രാജേന്ദ്രൻ

കൊച്ചി: തൊഴിലാളി വിരുദ്ധ ലോകബാങ്ക് പദ്ധതികൾ നടപ്പാക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ. ചുമട്ട് തൊഴിലാളി വിരുദ്ധ ഓർഡിനൻസ് പിൻവലിക്കണമെന്നത് ഉൾെപ്പടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് ചുമട്ടു തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന ചുമട്ട് തൊഴിലാളി ക്ഷേമനിധി ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാറി​െൻറ ഫിക്സഡ് ഡെപ്പോസിറ്റ് എംപ്ലോയ്‌മ​െൻറ് പദ്ധതി ഓർഡിനൻസ് ചുമട്ട് തൊഴിലാളികളുടെ തൊഴിലവകാശവും നിയമ പരിരക്ഷയും എടുത്തുകളഞ്ഞുകൊണ്ടുള്ളതാണ്. ഇത് തന്നെ ആവർത്തിക്കാൻ എൽ.ഡി.എഫ് സർക്കാർ ശ്രമിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂനിയൻ പ്രസിഡൻറ് സി.വി. ശശി അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി കെ.എൻ. ഗോപി, യൂനിയൻ ജില്ല സെക്രട്ടറി കെ.എ. നവാസ്, കെ.എം. ദിനകരൻ, എം.എസ്. ജോർജ്, സി.എസ്. നാരായണൻ നായർ, എ. ഷംസുദ്ദീൻ, ഷാജി ഇടപ്പള്ളി, എം.പി. ജോസഫ് എന്നിവർ സംസാരിച്ചു. കലൂർ ചടയമുറി സ്മാരകത്തിനുമുന്നിൽനിന്ന് ആരംഭിച്ച മാർച്ച് ഓഫിസിനുമുന്നിൽ പൊലീസ് തടഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.