ആദിവാസികളുടെ മരണം സി.ബി.ഐ അന്വേഷിക്കണം ^ദലിത്‌ ലീഗ്

ആദിവാസികളുടെ മരണം സി.ബി.ഐ അന്വേഷിക്കണം -ദലിത്‌ ലീഗ് മൂവാറ്റുപുഴ: കേരളത്തില്‍ കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ നടന്നിട്ടുള്ള ആദിവാസികളുടെ മരണവും കൊലപാതകങ്ങളും സി.ബി.ഐ അന്വേഷിക്കണമെന്ന് ദലിത് ലീഗ് സംസ്ഥാന ട്രഷറർ പി.സി. രാജൻ ആവശ്യപ്പെട്ടു. ദലിത്‌ ലീഗ് എറണാകുളം ജില്ല പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അര്‍ഹതയുള്ളവരുടെ അതിജീവനം പ്രകൃതിനിയമത്തിന് വഴിപ്പെടാന്‍ നിര്‍ബന്ധിതരാകും. മണ്ണി​െൻറ ഉടമകള്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് അന്യരായി നോക്കിനില്‍ക്കേണ്ടി വരുന്ന അവസ്ഥക്ക് ഉത്തരവാദികള്‍ ഭരണകര്‍ത്താക്കളും ഉദ്യോഗസ്ഥരുമാണ്. ആദിവാസികളുടെ മരണങ്ങളില്‍ വനപാലകരുടെയും നിയമപാലകരുടെയും പങ്ക് അന്വേഷണ വിധേയമാക്കണം. ഇവര്‍ക്ക് നല്‍കിയ ഫണ്ടുകള്‍ തട്ടിയെടുത്തവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കെ.എ. ശശി കോവൂര്‍ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സി.കെ. വേലായുധന്‍, സംസ്ഥാന കമ്മിറ്റിയംഗം രാജു ഒളിയൂര്‍, ജില്ല ട്രഷറര്‍ സുബ്രഹ്മണ്യം കോട്ടപ്പടി, ശിവന്‍ കൈതക്കാട്, അയ്യപ്പന്‍ മുളവൂര്‍, റെജി പി.എ. എന്നിവർ സംസാരിച്ചു. ഏപ്രില്‍ 14ാം തീയതി അംബേദ്കര്‍ ജന്മദിനാഘോഷവും 28ാം തീയതി കലക്ടറേറ്റ് ധർണയും നടത്താന്‍ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.