40 കോടിയുടെ ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ

വാളയാർ: സംസ്ഥാന അതിർത്തിയായ വാളയാറിൽനിന്ന് 40 കോടിയോളം രൂപ വിലവരുന്ന ഹഷീഷ് ഓയിലുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തൃശൂർ പേരൂർ ഊരകം സ്വദേശി രാജേഷിനെയാണ് (47) കാറിൽ കടത്തിയ 36 കിലോ ഹഷീഷ് ഓയിലുമായി പിടികൂടിയത്. തിങ്കളാഴ്ച രാവിലെ സംസ്ഥാന അതിർത്തി കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് പ്രതി പിടിയിലായത്. ആന്ധ്രപ്രദേശിൽനിന്ന് എറണാകുളത്തേക്ക് കൊണ്ടുപോയതായിരുന്നു ഇത്. കഞ്ചാവ് ലായനി രൂപത്തിലാക്കി മിശ്രിതം ചേർത്ത് ഹഷീഷ് ഓയിലാക്കിയ ശേഷം പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞുസൂക്ഷിച്ചാണ് കടത്താൻ ശ്രമിച്ചത്. അസി. കമീഷണർ എം.എസ്. വിജയ‍​െൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതിർത്തി വഴിയുള്ള മയക്കുമരുന്ന്, കഞ്ചാവ് വേട്ട തടയാൻ എക്സൈസ് പരിശോധന ഊർജിതമാക്കിയിരുന്നു. അടുത്തിടെ സംസ്ഥാനത്ത് നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.