പറവൂർ നഗരസഭ വികസന സെമിനാർ: 9.07 കോടിയുടെ വാർഷിക പദ്ധതിക്ക് അംഗീകാരം

പറവൂർ: 9.07 കോടി രൂപയുടെ വാർഷിക പദ്ധതിക്ക് പറവൂർ നഗരസഭ വികസന സെമിനാർ അംഗീകാരം നൽകി. ഇതരസംസ്ഥാന തൊഴിലാളികൾ വർധിക്കുന്ന സാഹചര്യം പരിഗണിച്ച് 'ജയ് ഹിന്ദി ജയ് ഹിന്ദി' സ്പോക്കൺ ഹിന്ദി ക്ലാസ് ആരംഭിക്കാൻ തീരുമാനിച്ചു. 15 മുതൽ 60 വയസ്സുവരെയുള്ളവർക്ക് ഹിന്ദി പഠിക്കാൻ ഹിന്ദി പ്രചാര സഭയുമായി ചേർന്നാണ് പദ്ധതി. പാർപ്പിട മേഖലക്ക് 20 ശതമാനം തുക നീക്കിവെച്ചു. പ്ലാസ്റ്റിക് ഒഴിവാക്കാനും ചെറുകിട വ്യവസായം പ്രോത്സാഹിപ്പിക്കാനുമായി വനിതകൾക്ക് ഡിസൈനർ തുണിസഞ്ചി യൂനിറ്റ്, വെജിറ്റബിൾ കട്ട് യൂനിറ്റ് എന്നിവ തുടങ്ങും. 70 വയസ്സ് കഴിഞ്ഞവർക്ക് പോഷകാഹാരം പദ്ധതിയുടെ ഭാഗമായി വയോജന ക്ലബുകൾ മുഖേന മാസംതോറും ധാന്യക്കിറ്റ് നൽകും. പകൽവീട് ഉൾപ്പെടെ ക്ഷേമപദ്ധതികളും തുടങ്ങും. യാത്രക്കാരായ സ്ത്രീകൾക്ക് താമസസൗകര്യം ഒരുക്കാൻ ഷി -ലോഡ്ജ്, ബസ് സ്റ്റാൻഡുകളിൽ ഫീഡിങ് റൂം, വിദ്യാർഥിനികൾക്ക് ഷി -പാഡ് പദ്ധതികൾ ആവിഷ്കരിച്ചു. കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം ഉള്‍പ്പെടെ ഉൽപാദന മേഖലക്ക് 30 ശതമാനം തുക വകയിരുത്തി. അംഗൻവാടികളുടെയും സ്കൂളുകളുടെയും അടിസ്ഥാന സൗകര്യ വികസനം, അംബേദ്കർ പാർക്ക് നവീകരണം, ബസ് സ്റ്റാൻഡിൽ ടൈൽ വിരിക്കൽ, കെ.ആര്‍. വിജയൻ ഷോപ്പിങ് കോംപ്ലക്സ് നവീകരണം, കോംപ്ലക്സിൽ എ.സി കോൺഫറൻസ് ഹാൾ നിർമാണം എന്നിവക്കും തുക മാറ്റിെവച്ചു. നഗരസഭ അധ്യക്ഷൻ രമേഷ് ഡി. കുറുപ്പ് വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ ജെസി രാജു അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ജലജ രവീന്ദ്രൻ, വി.എ. പ്രഭാവതി, ഡെന്നി തോമസ്, ടി.വി. നിഥിൻ, പ്രദീപ് തോപ്പിൽ, പ്രതിപക്ഷ നേതാവ് കെ.എ. വിദ്യാനന്ദൻ എന്നിവർ സംസാരിച്ചു. ലഹരിമരുന്ന് കൈവശം വെച്ച കേസ്: ഇതരസംസ്ഥാനക്കാരന് അഞ്ചുവർഷം കഠിനതടവ് പറവൂർ: ലഹരിമരുന്ന് കൈവശം വെച്ച് വിൽപന നടത്തിയ കേസില്‍ ഇതരസംസ്ഥാന യുവാവിന് അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. പശ്ചിമബംഗാൾ സ്വദേശി രാജു എന്ന സഹാദത്ത് മൊല്ലയെയാണ്(27) പറവൂർ അഡീഷനൽ ‍ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. 2015 ജൂലൈ ഏഴിനാണ് സംഭവം. അങ്കമാലി സ്നേഹ സദൻ കോൺവ​െൻറിന് മുൻവശം പെട്ടിക്കട നടത്തിയിരുന്ന പ്രതി കഞ്ചാവ് വിൽക്കുന്നതായി വിവരം ലഭിച്ചതി​െൻറ അടിസ്ഥാനത്തിൽ അങ്കമാലി എസ്.ഐ എ. അനൂപ് സ്ഥലത്തെത്തി അറസ്റ്റുചെയ്യുകയായിരുന്നു. സി.ഐ എ.കെ. വിശ്വനാഥ​െൻറ നേതൃത്വത്തിൽ നടത്തിയ തുടരന്വേഷണത്തിൽ പ്രതിയും ഭാര്യയും വാടകക്ക് താമസിച്ചിരുന്ന വീട്ടിൽനിന്ന് 2.700 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. കഞ്ചാവ് അളക്കാൻ സ്വന്തമായി നിർമിച്ച ത്രാസ്, തൂക്കുകട്ടി എന്നിവ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ ഭാര്യ തമിഴ്നാട് സ്വദേശിനി മല്ലിക കേസിൽ രണ്ടാം പ്രതിയായിരുന്നെങ്കിലും കുറ്റക്കാരിയല്ലെന്നുകണ്ട് വെറുതെവിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.