പ്രതിഭസംഗമം സംഘടിപ്പിച്ചു

അങ്കമാലി: ഉപജില്ലയില്‍ കലാ കായിക, പ്രവൃത്തി പരിചയമേളകളിലും എല്‍.എസ.്എസ്, യു.എസ്.എസ് പരീക്ഷകളിലും മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളെ ആദരിക്കാൻ േബ്ലാക്ക് പഞ്ചായത്ത് . പ്രസിഡൻറ് പി.ടി. പോള്‍ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ തെരേസ ജോബോയ് അധ്യക്ഷത വഹിച്ചു. ബി.പി.ഒ പി.പി. പാപ്പച്ചന്‍, എച്ച്.എം ഫോറം സെക്രട്ടറി വി.ജെ. ബേബി, കണ്‍വീനര്‍ സി. ജയശ്രീ, ഋഷികേശ് വര്‍ഗീസ്, പോള്‍ പി. ജോസഫ്, പ്രധാന അധ്യാപകരായ സോജന്‍ ജോസഫ്, എം.ഡാര്‍ലി അഗസ്റ്റിന്‍, സിസ്റ്റര്‍ ലിസ്ബത്ത്, എ.കെ. പ്രഭിത എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ വാര്‍ഷികാഘോഷം തുറവൂര്‍: സ​െൻറ് മേരീസ് എല്‍.പി സ്കൂള്‍ വാര്‍ഷികാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വൈ. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് കൊടിയന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സില്‍വി ബൈജു സമ്മാനദാനവും ഫാ. ജെറിന്‍ ചിറയത്ത് മണവാളന്‍ എന്‍ഡോവ്മ​െൻറ് വിതരണവും നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എം.എം. ജെയ്സന്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളെ ആദരിച്ചു. പ്രധാനാധ്യാപിക ആനി സി. പോളിന് യാത്രയയപ്പ് നല്‍കി. പി.ടി.എ പ്രസിഡൻറ് ജെസി ബിജു, എം.പി.ടി.എ പ്രസിഡൻറ് ജയവിദ്യ മനോജ്, ലിനി യാക്കോബ്, പി.പി. പ്രഭ, ലിജി ജോസഫ്, ഷൂബി കൈതാരത്ത്, അംന സിബി, ജിനി ബിജു എന്നിവര്‍ സംസാരിച്ചു. യാത്രയയപ്പ് നല്‍കി അങ്കമാലി: വിരമിക്കുന്ന കേരള സ്റ്റേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ അംഗങ്ങളായ അങ്കമാലി ഉപജില്ലയിലെ 51 അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി. ജില്ല സെക്രട്ടറി കെ.വി. ബെന്നി ഉദ്ഘാടനം ചെയ്തു. എന്‍.ഡി. ചന്ദ്രബോസ് അധ്യക്ഷത വഹിച്ചു. ഋഷികേശ് വര്‍ഗീസ്, ജില്ല ജോ. സെക്രട്ടറി ഏല്യാസ് മാത്യു എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. ജില്ല എക്സിക്യൂട്ടിവ് അംഗം സി.ജയശ്രീ, ജില്ല കമ്മിറ്റി അംഗം സി.എ. ഗീത, വി.എസ്. സുരേന്ദ്രന്‍, കെ.എസ്. സന്തോഷ്, എല്‍.ബി. ഏല്യാസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.