പിറവത്തെ ഇഷ്​ടികക്കളങ്ങൾ: റിവിഷൻ ഹരജിയും തള്ളി

പറവം: ഇഷ്ടികക്കളം തുടർന്ന് നടത്താനുള്ള അനുമതി നിഷേധിച്ച നഗരസഭയുടെ തീരുമാനത്തിനെതിരെ ഉടമകൾ നൽകിയ റിവിഷൻ ഹരജി ട്രൈബ്യൂണൽ തള്ളി. തദ്ദേശ സ്ഥാപനങ്ങൾക്കായുള്ള ട്രൈബ്യൂണലാണ് കൗൺസിലി​െൻറ തീരുമാനം അംഗീകരിച്ച് ഉത്തരവായത്. നാലു പതിറ്റാണ്ടായി ഇഷ്ടികക്കളങ്ങൾക്കു വേണ്ടി മണ്ണെടുത്ത് പിറവത്തി​െൻറ പ്രധാന നെല്ലറകളായ പാഴൂർ,കളമ്പൂർ, മുളക്കുളം പാടശേഖരങ്ങൾ അശേഷം നശിച്ചിരുന്നു. ലൈസൻസ് ഇല്ലാതെയും കൃഷിക്കളങ്ങൾ പ്രവർത്തനമാരംഭിച്ചതോടെയാണ് അതിരൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങൾ ഉന്നയിച്ച് നാട്ടുകാരും കർഷകരും രംഗത്തെത്തിയത്. 40 അടി വരെ താഴ്ത്തിയ നെൽപ്പാടങ്ങൾ പിന്നീട് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളുംമറ്റു മാലിന്യങ്ങളും തള്ളുന്ന കേന്ദ്രമാക്കാനുള്ള ശ്രമങ്ങളും ഇതിനിടെയുണ്ടായി. പാടശേഖരങ്ങൾ താഴ്ന്നതോടെ സമീപ പ്രദേശങ്ങളിൽ ജലസ്രോതസ്സുകൾ വറ്റാനും കാരണമായി. പ്രദേശമാകെ വരൾച്ച അനുഭവപ്പെടുകയും ചെയ്തു. നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി 25ഒാളം ഇഷ്ടികക്കളങ്ങൾ നടന്നിരുന്നു. ഇൗപ്രദേശങ്ങളൊക്കെ പ്രത്യേകമായി വേർതിരിച്ച് അധോലോക പ്രവർത്തനങ്ങളുടെ പ്രതീതിയിലേക്ക് കാര്യങ്ങൾനീങ്ങി. ഇതരസംസ്ഥാന തൊഴിലാളികൾ വ്യാപകമായി ഇഷ്ടികക്കളങ്ങളിൽ തമ്പടിച്ചു. മദ്യ-മയക്കുമരുന്ന് ഉപയോഗവും വിപണനവും സാമൂഹിക ജീവിതത്തെ പ്രതികൂലമായി ബാധിച്ചുതുടങ്ങി. പരിസ്ഥിതി പ്രശ്നങ്ങൾ ഏറെയായി. കൗൺസിലി​െൻറ തീരുമാനത്തെത്തുടർന്ന് ഇഷ്ടികക്കളങ്ങളുടെ തുടർലൈസൻസ് നൽകേണ്ടതില്ലെന്നുവരുകയും വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർവകക്ഷി പ്രതിനിധികളായ കൗൺസിലർമാരുടെ സബ്കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു. ഇവർ നൽകിയ റിപ്പോർട്ടിനെ അട്ടിമറിക്കാൻ പല ശ്രമങ്ങളും ഇഷ്ടികക്കള മാഫിയയുടെ ഭാഗത്തുനിന്നുണ്ടായെങ്കിലും കൗൺസിലർമാരുടെ ഉപസമിതി നിലപാടിൽ ഉറച്ചുനിന്നതോടെ കൗൺസിലിനെ സ്വാധീനിച്ച് പുറംവാതിലിലൂടെ അനുമതി നേടാനുളള നീക്കങ്ങൾ പൊളിഞ്ഞതോടെയാണ് കോടതിയെ സമീപിച്ചത്. എന്നാൽ, കേസ് പിന്നീട് ട്രൈബ്യൂണലിൽ എത്തുകയായിരുനനു. ട്രൈബ്യൂണൽറിവിഷൻ ഹരജിയും തള്ളുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.