സാങ്കേതിക തകരാർ: ഇൻഡിഗോ വിമാനം റദ്ദാക്കി

നെടുമ്പാശ്ശേരി: പറന്നുയരുന്നതിന് റൺവേയിലേക്ക് നീങ്ങിയ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരികെ കൊണ്ടുവന്നു. തകരാർ പെട്ടെന്ന് പരിഹരിക്കാൻ കഴിയാതിരുന്നതിനാൽ സർവിസ് റദ്ദാക്കി. ഞായറാഴ്ച രാത്രി 9.20ന് മുംബൈക്ക് പോകുന്നതിന് റൺവേയിലേക്ക് നീങ്ങിയ വിമാനമാണ് തകരാറിലായത്. ഈ വിമാനത്തിൽ പോകേണ്ട യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കയറ്റിവിട്ടു. ഇൻഡിഗോയുടെ ജയ്പൂർ, ഡൽഹി വിമാനങ്ങൾ രാത്രി വൈകിയാണ് പുറപ്പെട്ടത്. പുണെ സർവിസ് റദ്ദാക്കേണ്ടിയും വന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.