പായിപ്രയിലെ ഇക്കോ ഷോപ് അടച്ചുപൂട്ടിയിട്ട് മാസങ്ങൾ

മൂവാറ്റുപുഴ: ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും ജൈവവളം സബ്സിഡി നിരക്കിൽ വിൽപന നടത്താനും പായിപ്ര പഞ്ചായത്തിൽ കൃഷി വകുപ്പി​െൻറ സഹായത്തോടെ ആരംഭിച്ച ഇക്കോ ഷോപ് അടച്ചുപൂട്ടിയിട്ട് മാസങ്ങൾ പിന്നിടുന്നു. ഒരുമാസമാണ് ഷോപ് പ്രവർത്തിച്ചത്. നടത്തിപ്പുകാരന് സർക്കാർ സബ്സിഡിയും റിവോൾവിങ് ഫണ്ട് ഒരുലക്ഷത്തോളം രൂപയും ലഭിച്ചയുടനാണ് ഷോപ് അടച്ചുപൂട്ടിയത്. സംസ്ഥാന സർക്കാറി​െൻറ ഊർജിത കൃഷി വികസന പദ്ധതി പ്രകാരം ആരംഭിച്ച ഷോപ് തുറക്കുകയോ സബ്സിഡി തിരിച്ചടക്കുകയോ വേണമെന്ന് കൃഷി വകുപ്പ് നടത്തിപ്പുകാരനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മറുപടിയുണ്ടായില്ല. യൂത്ത് കോൺഗ്രസ് പായിപ്ര മണ്ഡലം കമ്മിറ്റി ഇതുസംബന്ധിച്ച് കൃഷി ഓഫിസർക്ക് പരാതി നൽകി. ഒരഴ്ചക്കുള്ളിൽ തുക തിരിച്ചടച്ചില്ലെങ്കിൽ കൃഷി വകുപ്പ് ഓഫിസ് ഉപരോധിക്കുമെന്ന് മണ്ഡലം ഭാരവാഹികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.