അപകട ഭീഷണി ഉയർത്തി റോഡരികിലെ കുളം

ആലുവ: റോഡരികിലെ സംരക്ഷണഭിത്തിയില്ലാത്ത കുളം അപകട ഭീഷണി ഉയർത്തുന്നു. ചൂർണിക്കര പഞ്ചായത്ത് ഒന്നാം വാർഡിലെ ആക്കാട്ട് കുളമാണ് ഭീഷണിയാകുന്നത്. നസ്രേത്ത്-കാർമൽ മഠം റോഡിലെ കൊടുംവളവിൽ റോഡിനോട് ചേർന്നാണ് കുളം. 20ൽപരം സ്‌കൂൾ ബസുകളടക്കം വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണിത്. വളവിൽ റോഡിനോട് ചേർന്ന കുളത്തി‍​െൻറ ഭാഗം ഇടഞ്ഞുതുടങ്ങിയിട്ടുണ്ട്. ഈ ഭാഗത്ത് സംരക്ഷണഭിത്തിയോ മുന്നറിയിപ്പ് ബോർഡോ ഇല്ല. പരിസരം കാടുമൂടിയതിനാൽ യാത്രക്കാരുടെ ശ്രദ്ധയിൽപെടില്ല. കുളം കെട്ടി സംരക്ഷിച്ചില്ലെങ്കിൽ ദുരന്തത്തിനിടയാക്കും. കുളം കെട്ടി സംരക്ഷിക്കാൻ അധികൃതർ തയാറാകണമെന്ന് എഡ്രാക് ചൂർണിക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പി.എ. മുഹമ്മദ് നാസർ, ജനറൽ സെക്രട്ടറി കെ.കെ. ബഷീർ എന്നിവർ ആവശ്യപ്പെട്ടു. എസ്.എൻ.ഡി.പി യോഗം മേഖല സമ്മേളനങ്ങൾ തുടങ്ങി ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂനിയന് കീഴിലെ മേഖല സമ്മേളനങ്ങൾ ആരംഭിച്ചു. ആലുവ മേഖല സമ്മേളനം യൂനിയൻ പ്രസിഡൻറ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂനിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡൻറ് പി.ആർ. നിർമൽകുമാർ, വനിത സംഘം യൂനിയൻ കൺവീനർ ലത ഗോപാലകൃഷ്ണൻ, ശാഖ ഭാരവാഹികളായ കെ.പി. രാജീവൻ, എൻ.എസ്. മഹേഷ്, ശശി തൂമ്പായിൽ, കെ.കെ. വിദ്യാധരൻ, വി. ശശിധരൻ, അച്യുതൻ തുണ്ടിപറമ്പിൽ എന്നിവർ സംസാരിച്ചു. യൂനിയൻ കൗൺസിലർമാരായ കെ. കുമാരൻ, സുനിൽഘോഷ്, വനിത സംഘം യൂനിയൻ ചെയർപേഴ്സൻ ഷിജി രാജേഷ്, വൈസ് ചെയർപേഴ്സൻ പൊന്നമ്മ കുമാരൻ, മേഖല കൺവീനർ ജോയി സലിൽകുമാർ എന്നിവരും പങ്കെടുത്തു. ഏപ്രിൽ എട്ടിന് ആലുവയിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പങ്കെടുക്കുന്ന മൈേക്രാ ഫിനാൻസ് വായ്പ വിതരണ മേള വിജയിപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു. ഞായറാഴ്ച വൈകീട്ട് 4.30ന് പഴങ്ങനാട് മേഖല സമ്മേളനം ചാലക്കൽ ശാഖ ഹാളിലും 19ന് വൈകീട്ട് 4.30ന് നെടുമ്പാശ്ശേരി മേഖല സമ്മേളനം അത്താണി ശാഖ ഹാളിലും 20ന് വൈകീട്ട് 4.30ന് കളമേശ്ശരി മേഖല സമ്മേളനം പള്ളിലാംകര ശാഖ ഹാളിലും 21ന് വൈകീട്ട് 4.30ന് കുറുമശ്ശേരി മേഖല സമ്മേളനം കുറുമശ്ശേരി ശാഖ ഹാളിലും 22ന് വൈകീട്ട് 4.30ന് ചെങ്ങമനാട് മേഖല സമ്മേളനം തെക്കേ അടുവാശ്ശേരി ശാഖ ഹാളിലും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.