വജ്രജൂബിലി അനുമോദന സമ്മേളനവും ഗാനസന്ധ്യയും

കൊച്ചി: മലങ്കര മാർത്തോമ സുറിയാനി സഭയുടെ പരമാധ്യക്ഷനായ ഡോ.ജോസഫ് മാർത്തോമ മെത്രാപ്പോലീത്തയുടെ പൗരോഹിത്യ വജ്രജൂബിലി അനുമോദന സമ്മേളനവും സാധു കൊച്ചുകുഞ്ഞ് ഉപദേശി സ്മാരക ഗാനസന്ധ്യയും ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് അഞ്ചിന് പാലാരിവട്ടം ഷാരോൺ മാർത്തോമ പള്ളിയിൽ നടത്തുന്ന പരിപാടി ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. ഗ്രിഗോറിയോസ് മാർ സ്തെഫാനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. മാർത്തോമ സഭ ഭദ്രാസനകൗൺസിൽ അംഗം കുരുവിള മാത്യൂസ്, മാർത്തോമ സഭ കൗൺസിൽ അംഗം റവ.ഡാനിയേൽ തോമസ്, പി.വർഗീസ് മാത്യു, ജോസ്.പി.മാത്യു, കെ.വി. പോൾ, റെജി ഉമ്മൻ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.