ഭൂമിയിടപാട്​: കേസെടുക്കാനുള്ള സിംഗിൾബെഞ്ച്​ ഉത്തരവിന്​ സ്​റ്റേ

എഫ്.െഎ.ആറിൻമേലുള്ള തുടർ നടപടികളും തടഞ്ഞു കൊച്ചി: സീറോ മലബാർ സഭയുടെ ഭൂമിയിടപാട് സംബന്ധിച്ച പരാതിയിൽ കർദിനാൾ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈകോടതി ഡിവിഷൻബെഞ്ച് സ്റ്റേ ചെയ്തു. കേട്ടു കേൾവിയുടെ അടിസ്ഥാനത്തിൽ ഹരജിക്കാരൻ നൽകിയ പരാതിയിൽ കേസ് എടുക്കാനുള്ള സിംഗിൾബെഞ്ചി​െൻറ വിധി നിയമപരമായി നില നിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി കർദിനാൾ ജോർജ് ആലഞ്ചേരി നൽകിയ അപ്പീൽ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻബെഞ്ചി​െൻറ ഉത്തരവ്. പൊലീസിൽ പരാതി നൽകിയതി​െൻറ തൊട്ടടുത്ത ദിവസം തന്നെ ഹരജിയുമായി കോടതിയെ സമീപിച്ചത് നിയമ സംവിധാനത്തി​െൻറ ദുരുപയോഗമാണെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് സ്റ്റേ അനുവദിച്ചത്. സിംഗിൾബെഞ്ച് ഉത്തരവി​െൻറ അടിസ്ഥാനത്തിൽ കർദിനാളടക്കമുള്ളവർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.െഎ.ആറിൻമേലുള്ള തുടർ നടപടികളും കോടതി തടഞ്ഞു. ഭൂമി ഇടപാടിലെ തട്ടിപ്പ് സംബന്ധിച്ച് താന്‍ നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തില്ലെന്നാരോപിച്ച് ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസും മറ്റും സമര്‍പ്പിച്ച ഹരജിയിലാണ് മാർച്ച് ആറിന് സിംഗിൾബെഞ്ചി​െൻറ വിധിയുണ്ടായത്. കർദിനാളിനും ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, റിയല്‍ എസ്‌റ്റേറ്റ് ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ വിശ്വാസ വഞ്ചന, ക്രിമിനൽ ഗൂഢാലോചന, തട്ടിപ്പ് തുടങ്ങിയ വകുപ്പുകൾ ചേർത്ത് നിഷ്പക്ഷവും കുറ്റമറ്റതുമായ അന്വേഷണം നടത്താനായിരുന്നു വിധി. എന്നാൽ, എറണാകുളം - അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപന സംബന്ധിച്ച വിവരങ്ങൾ പരാതിക്കാരന് വ്യക്തിപരമായി നേരിട്ടറിയില്ലെന്നും മറ്റ് ചില തൽപര കക്ഷികളാണ് പരാതിക്കാരന് പിന്നിലുള്ളതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീൽ. പരാതിക്കാരൻ ഷൈൻ വർഗീസ് കഴിഞ്ഞമാസം 15ന് പൊലീസിൽ പരാതി നൽകിയെന്ന് പറയുന്നുവെങ്കിലും 16നാണ് സ്റ്റേഷൻ ഹൗസ് ഒാഫിസർ മുമ്പാകെ പരാതി എത്തിയതെന്നും അന്നുതന്നെ ഹൈകോടതിയിൽ ഹരജി നൽകുകയാണുണ്ടായതെന്നുമുള്ള വാദമാണ് അപ്പീൽ പരിഗണിക്കവേ കർദിനാളിന് വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ കെ.വി. വിശ്വനാഥൻ ഉന്നയിച്ചത്. ഇക്കാര്യം സർക്കാറും ശരിവെച്ചു. കേസിൽ അന്തിമ വാദം കേൾക്കാനും തീർപ്പു കൽപ്പിക്കാനുമായി ഏപ്രിൽ മൂന്നിന് ഹരജി പരിഗണിക്കാനായി മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.