ജലസ്രോതസ്സ് സംരക്ഷണം; ചിറങ്ങട കുളം ശുചീകരിച്ചു

പിറവം: നഗരസഭയിലെ ചിറങ്ങട കുളം ശുചീകരിച്ചു. 27ാം ഡിവിഷനിൽ മണീട് പഞ്ചായത്തിനോടുചേർന്ന് ചിറങ്ങട കുളം കടുത്ത വേനലിലും ജലസമൃദ്ധമാണ്. എടക്കാട്ടുവയൽ, മണീട് പഞ്ചായത്തുകളിൽനിന്നുപോലും നിരവധി ആളുകൾ കുളിക്കാനായി ചിറങ്ങട കുളത്തെയാണ് ആശ്രയിക്കുന്നത്. ജലസേചനത്തിനുള്ള മുഖ്യ സ്രോതസ്സുകൂടിയാണിത്. നാല് വശങ്ങളും കരിങ്കല്ല് കെട്ടി സംരക്ഷിച്ച കുളത്തിൽ പത്തടിയോളം വെള്ളമുണ്ട്. കുളത്തിൽ ചളിയും പായലും നിറഞ്ഞ നിലയിലാണ്. വാർഡ് കൗൺസിലർ ബെന്നി വി. വർഗീസി​െൻറ നേതൃത്വത്തിൽ നാട്ടുകാരുെടയും തൊഴിലുറപ്പ് തൊഴിലാളികളുെടയും സഹകരണത്തോടെയാണ് ശുചീകരിച്ചത്. കെ.സി. തങ്കച്ചൻ, ഇ.എസ്. ജോൺ, കെ. ഫിലിപ്പ്, രാധ വേലമ്പായിത്തടത്തിൽ, തോമസ് കട്ടോക്കരയിൽ, ബാബു പാറശ്ശേരിൽ, ജിതിൻ ജോൺ, മേരി ഷാജി, ഓമന രാജൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.