കയറ്റുമതി സാധനങ്ങൾ മോഷ്​ടിച്ചവർ അറസ്​റ്റിൽ

നെടുമ്പാശ്ശേരി: വിദേശത്തേക്ക് അയക്കാൻ കൊണ്ടുവരുന്ന സാധനങ്ങൾ മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റഡിയിലെടുത്ത കാർഗോ വിഭാഗം കരാർ തൊഴിലാളികൾ അറസ്റ്റിൽ. വെള്ളിയാഴ്ച അങ്കമാലി കോടതിയിൽ ഹാജരാക്കും. ആലങ്ങാട് നീറിക്കോട് കാട്ടിപ്പറമ്പിൽ സുജിൽ (24), കടവല്ലൂർ കരിക്കടക്കാട് കാരയ്ക്കാട് സജാത് (21), പഴഞ്ഞി കരിമ്പനാട്ടയിൽ ആഷിക്ക് (22) എന്നിവരെയാണ് എസ്.ഐ സോണി മത്തായിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തിരുപ്പൂരിൽനിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും കയറ്റുമതി ചെയ്യുന്ന െറഡിമെയ്ഡ് വസ്ത്രങ്ങളടങ്ങിയ വലിയ പാക്കറ്റുകൾ പൊട്ടിച്ച് ടീ ഷർട്ടുകളും മറ്റു വിലകൂടിയ വസ്ത്രങ്ങളുമാണ് മോഷ്ടിച്ചത്. വസ്ത്രങ്ങൾ കാണാതാകുന്നത് പതിവാകുന്നുവെന്ന് ചില കയറ്റുമതി വ്യാപാരികൾ പരാതിപ്പെട്ടതിനെ തുടർന്ന് കാർഗോയിലെ സി.സി ടി.വി ദൃശ്യം പരിശോധിച്ചപ്പോഴാണ് ഇവർ വസ്ത്രം മോഷ്ടിച്ച് പാൻറ്സിനകത്തേക്ക് ഒളിപ്പിക്കുന്നത് കണ്ടത്. പലപ്പോഴായി മോഷ്ടിച്ച വസ്ത്രങ്ങൾ കൂട്ടുകാർക്കും ബന്ധുക്കൾക്കും സമ്മാനമായി നൽകുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.