മൂവാറ്റുപുഴയിൽ കുടിവെള്ള വിതരണം മുടങ്ങുന്നു

മൂവാറ്റുപുഴ: വാട്ടർ അതോറിറ്റിയുടെ കിണറിൽ വെള്ളമെത്താതായതിനെ തുടർന്ന് ഉയർന്ന പ്രദേശങ്ങളിലടക്കം കുടിവെള്ളവിതരണം മുടങ്ങുന്നു. പ്രതിഷേധം രൂക്ഷമാകുമ്പോൾ പല ഭാഗത്തേക്കുമുള്ള ജലവിതരണം നിർത്തിെവച്ച് ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്തിക്കുകയാണ് ചെയ്യുന്നത്. രണ്ടു ലക്ഷത്തോളം പേർക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന മൂവാറ്റുപുഴ ജലശുദ്ധീകരണശാലയിലേക്ക് വെള്ളം എത്തിക്കുന്ന ഇൻടേക് വെല്ലിൽ മണൽമൂടിയതാണ് വിതരണം മുടങ്ങാൻ കാരണം. മണൽ നീക്കാൻ മൂന്നു മാസം മുമ്പ് അധികൃതർ നടപടി സ്വീകരിച്ചിരുെന്നങ്കിലും ഭാഗികമായി മാത്രമാണ് നീക്കിയത്. എട്ടു മീറ്റർ ആഴമുള്ള കിണറി​െൻറ പകുതിയിലധികം ഭാഗം മണൽ മൂടി. വേനൽക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി എല്ലാവർഷവും മണലും ചെളിയും നീക്കം ചെയ്യാറുണ്ട്. മൂന്നു ലക്ഷം രൂപ ചെലവഴിച്ചാണ് ഇക്കുറി മണൽ നീക്കാൻ നടപടി സ്വീകരിച്ചത്. എന്നാൽ, കരാറുകാർ പാതിവഴിയിൽ പണി ഉപേക്ഷിച്ചതായും പരിസരത്തേക്ക് ജലവകുപ്പ് അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. കിണറിൽ വെള്ളം കുറവായതിനാൽ ശുദ്ധീകരണ ശാലയിലെ പമ്പിങ് നടക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.