ആലഞ്ചേരിക്ക് പിന്തുണയുമായി വിശ്വാസികളുടെ സ്‌നേഹക്കൂട്ടായ്മ

കൊച്ചി: വിവാദമായ ഭൂമിയിടപാട് കേസില്‍ കർദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പിന്തുണയുമായി സീറോ മലബാര്‍ സഭ അല്‍മായരുടെ നേതൃത്വത്തില്‍ കൂട്ടായ്മ സംഘടിപ്പിച്ചു. ഹൈകോടതി ജങ്ഷനില്‍ കേരള കത്തോലിക്ക കൗണ്‍സില്‍ മുന്‍ അധ്യക്ഷന്‍ വി.വി. അഗസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഭൂമിയിടപാട് സഭയുടെ ആഭ്യന്തരപ്രശ്‌നമാണെന്നും കൂട്ടായ്മയിലൂടെ പരിഹരിക്കാന്‍ സാധിക്കുന്ന പ്രശ്‌നങ്ങള്‍ വലുതാക്കി സഭയെ ഒറ്റപ്പെടുത്താനാണ് നീക്കമെന്നും അദ്ദേഹം ആരോപിച്ചു. ഭൂമിയിടപാട് കേസില്‍ വൈദികര്‍ നടത്തിയ പരസ്യ റാലിക്കെതിരെയും സ്‌നേഹസംഗമത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സീറോ മലബാര്‍ സഭതാരം അവാര്‍ഡ് ജേതാവ് ജോണ്‍ കച്ചിറമറ്റം കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. എറണാകുളം, അങ്കമാലി, പാലാ, കാഞ്ഞിരപ്പള്ളി അതിരൂപതകളിലെ എ.കെ.സി.സി പ്രതിനിധികള്‍ സ്‌നേഹ കൂട്ടായ്മയില്‍ പങ്കെടുത്തു. സാജു അലക്‌സ്, സെബാസ്റ്റ്യന്‍ മാടശ്ശേരി, സൈബി ഐക്കര, രാജീവ് ജോസഫ്, സാലിന്‍ സിജോ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.