താലപ്പൊലി മഹോത്സവം

ആലങ്ങാട്: കാവ് ഭഗവതി ക്ഷേത്രത്തിൽ മുടിയേറ്റ് വ്യാഴാഴ്ച തുടങ്ങും. വിവിധ ദിവസങ്ങളിൽ സർപ്പപൂജ, വേട്ടക്കൊരുമകൻ പാട്ട്, തായമ്പക, കഥകളി, സംഗീതാർച്ചന, കലാസന്ധ്യ, സംഗീത സദസ്സ്, പ്രസാദ ഊട്ട്, വിവിധ ഭാഗങ്ങളിൽനിന്നുള്ള താലം വരവ് എന്നീ ചടങ്ങുകൾ ഉണ്ടാകും. പ്രധാന ഉത്സവദിനമായ 23ന് മൂന്ന്‌ ആനകളുടെ പകൽപ്പൂരം, രാത്രി 8.30ന് കളമെഴുത്തും പാട്ടും. 9.30ന് താലം എതിരേൽപ് തുടർന്ന് 12ന് വി.എൻ. നാരായണക്കുറുപ്പും സംഘവും അവതരിപ്പിക്കുന്ന മുടിയേറ്റോടെ ആഘോഷങ്ങൾ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.