സാഹിത്യവേദിയിൽ വിരിഞ്ഞ പൊൻതിലകം

'അശാന്തം-2018'ലെ കലാതിലകത്തെ തേടി നൃത്തവേദിയിൽ കാത്തിരുന്നവരെ ഞെട്ടിച്ചായിരുന്നു സാഹിത്യവേദിയിലെ താരോദയം. മത്സരിച്ച നാലിൽ മൂന്ന് ഇനത്തിലും ഒന്നാമതെത്തിയാണ് ടി.എ. നിലോഫർ കലാതിലകപ്പട്ടം സ്വന്തമാക്കിയത്. മലയാള പ്രസംഗം, ഇംഗ്ലീഷ് കവിത പാരായണം, ഇംഗ്ലീഷ് ഉപന്യാസരചന എന്നിവയിലാണ് ഒന്നാം സ്ഥാനം നേടിയത്. സിനിമനിരൂപണത്തിലും മത്സരിച്ചിരുന്നു. ഫോര്‍ട്ട്‌കൊച്ചി അക്വിനാസ് കോളജിലെ രണ്ടാം വര്‍ഷ ഫിസിക്‌സ് വിദ്യാര്‍ഥിനിയാണ് നിലോഫർ. സ്‌കൂള്‍തലം തൊട്ട് സാഹിത്യമത്സരങ്ങളില്‍ സജീവമാണ് നിലോഫർ. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉർദു കഥാരചനയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ചെറുപ്പംതൊട്ടേ വ്യത്യസ്ത ഭാഷകളോടുള്ള ഇഷ്ടമാണ് വായനയിലേക്കും വിവിധ മത്സരവേദികളിലേക്കും നിലോഫറിനെ നയിച്ചത്. ഇംഗ്ലീഷ് സാഹിത്യത്തോടാണ് ഏറെയിഷ്ടം. മലയാള പുസ്തകവായന സജീവമാക്കിയിട്ട് അധികം നാളായിട്ടില്ല. സ​െൻറ് തെരേസാസ് സ്‌കൂളില്‍ പഠിക്കെവ അധ്യാപികയായ പാറ്റ്‌സിയാണ് ഇംഗ്ലീഷ് കവിതാലാപനത്തില്‍ പ്രോത്സാഹനവും പരിശീലനവും നല്‍കിയത്. അമേരിക്കന്‍ കവിയും എഴുത്തുകാരനുമായ ജിമ്മി സാൻറിയാഗോ ബാക്കയാണ് ഇഷ്ട എഴുത്തുകാരന്‍. പള്ളുരുത്തി ഹോസ്പിറ്റല്‍ റോഡില്‍ താനത്തുപറമ്പില്‍ ടി.കെ. അബൂബക്കറി​െൻറയും ജാസ്മി​െൻറയും മകളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.