കിണറ്റിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി

ചാരുംമൂട്: കിണറ്റിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ചുനക്കര നടുവിൽ കൃഷ്ണൻകുട്ടി (45) കിണറ്റിൽ കുടുങ്ങിയത്. ചൊവ്വാഴ്ച രാവിലെ 10ഒാടെയാണ് സംഭവം. ചുനക്കര തെക്ക് പോണാൽ പടീറ്റതിൽ തോമസി​െൻറ വീട്ടിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു. നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിഫലമായി. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്ന് കിണറ്റിൽനിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. അമിത കീടനാശിനി ഉപയോഗം നിയന്ത്രിക്കണം -മന്ത്രി സുനിൽ കുമാർ കറ്റാനം: ഭക്ഷ്യസുരക്ഷയോടൊപ്പം സുരക്ഷിതഭക്ഷണം ഉറപ്പാക്കണമെന്നും അമിത കീടനാശിനി മണ്ണി​െൻറ സൂക്ഷ്മ രൂപകങ്ങൾക്ക് ദോഷം ചെയ്യുകയാണെന്നും കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ. ഇലിപ്പക്കുളം സ്നേഹം കൾചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ രണ്ടാംഘട്ട ജൈവകൃഷി ഉദ്ഘാടനവും കർഷകരെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് എ.എം. ഹാഷിർ അധ്യക്ഷത വഹിച്ചു. ആർ. രാജേഷ് എം.എൽ.എ കർഷകരെ ആദരിച്ചു. ജൈവകൃഷിക്ക് സംസ്ഥാന അവാർഡ് ജേതാക്കളായ എം.എ. അലിയാർ, രജനി ജയദേവ്, സ്നേഹഭൂമി ഉടമ കുറ്റിശ്ശേരി താഹാകുഞ്ഞ് എന്നിവരെ ആദരിച്ചു. ഓണാട്ടുകര വികസനസമിതി വൈസ് ചെയർമാൻ എൻ. സുകുമാരപിള്ള, ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡൻറ് പ്രഫ. വി. വാസുദേവൻ, എൻ.എസ്. പ്രകാശ്, കെ.ജി. പ്രസാദ്, നിസാമുദ്ദീൻ നാടൻ വീട്ടിൽ, ഫസൽ നഗരൂർ, നൂർജഹാൻ, പ്രീതാകുമാരി, ആർ. മോഹൻകുമാർ, പി. ജ്യോതികുമാർ, കുശലകുമാരി, റിയാസ് ഇല്ലിക്കുളത്ത്, ഹരികുമാർ കുളഞ്ഞിയിൽ, മാത്യു വർഗീസ് ചക്കാലേത്ത്, ഇ.എസ്. ആനന്ദൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-31 04:50 GMT