വിജയം അനിവാര്യം, മൂന്ന്​ മുന്നണിക്കും

ചെങ്ങന്നൂർ: കോൺഗ്രസിന് ആവശ്യം ഉയിർത്തെഴുന്നേൽപ്, ത്രിപുരയിലെ പരാജയത്തി​െൻറ സാഹചര്യത്തിൽ സിറ്റിങ് സീറ്റ് വിജയം സി.പി.എമ്മിന് നിർണായകം, കഴിഞ്ഞ തവണത്തെ മുന്നേറ്റം ഇത്തവണ വിജയമാക്കാൻ ബി.ജെ.പി. ചെങ്ങന്നൂർ ഉപെതരഞ്ഞെടുപ്പ് മൂന്ന് മുന്നണിയും അഭിമാനപ്രശ്നമായി കരുതുന്നതോടെ പോരാട്ടം കടുക്കുകയാണ്. 1986നുശേഷം കെ.കെ. രാമചന്ദ്രൻ നായരിലൂടെ 2016ൽ തിരികെ പിടിച്ച ചെങ്ങന്നൂർ മണ്ഡലം വിട്ടുകൊടുക്കാൻ ഇടതുമുന്നണിക്ക് മനസ്സില്ല. വികസനരംഗത്ത് പുത്തനുണർവ് നൽകി മുന്നോട്ടുപോയ എം.എൽ.എക്ക് 18 മാസമേ സജീവമായി പ്രവർത്തിക്കാനായുള്ളൂ. സി.എസ്. സുജാത, പി. വിശ്വംഭരപ്പണിക്കർ എന്നിവരെ മറികടന്നാണ് ജില്ല സെക്രട്ടറികൂടിയായ സജി ചെറിയാൻ എൽ.ഡിഎഫിനായി രംഗത്തിറങ്ങുന്നത്. യു.ഡി.എഫിൽനിന്ന് ആരായിരിക്കും എതിരാളിയെന്ന ശേഷം നിലപാട് സ്വീകരിക്കാനായിരുന്നു സജി ചെറിയാ​െൻറ തീരുമാനം. എം.മുരളിയാണ് എതിർ സ്ഥാനാർഥിയാകുമെന്ന കണക്ക് കൂട്ടലിലായിരുന്നു സി.പി.എം. മണ്ഡലത്തിൽ സജീവ സാന്നിധ്യമായ ഡി.വിജയകുമാർ സ്ഥാനാർഥിയായതോടെ കോൺഗ്രസ് ക്യാമ്പുകൾ സജീവമായി. പതിവ് പാലംവലി ഉണ്ടാകില്ലെന്ന് വിവിധ ഗ്രൂപ്പുകൾ ഒരേ സമയം വ്യക്തമാക്കുന്നു. ചുവരുണ്ടെങ്കിലേ ചിത്രമെഴുതാൻ കഴിയൂവെന്ന യാഥാർഥ്യം അവർ തിരിച്ചറിഞ്ഞ് കഴിഞ്ഞു. ഇടഞ്ഞ് നിൽക്കുന്ന ബി.ഡി.ജെ.എസിനെ അനുനയിപ്പിക്കാനാവുമെന്ന പ്രതീക്ഷ ബി.ജെ.പി കൈയൊഴിഞ്ഞിട്ടില്ല. വിജയകുമാറി​െൻറ അപ്രതീക്ഷിത സ്ഥാനാർഥി പ്രഖ്യാപനം പി.എസ്. ശ്രീധരൻ പിള്ളയെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാണ്. ദേശീയ രാഷ്ട്രീയവും വിവിധ സംസ്ഥാന ഭരണവും നേടിയ ബി.െജ.പി ചെങ്ങന്നൂരിൽ മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കിൽ ക്ഷീണം അഖിലേന്ത്യ അധ്യക്ഷനും പ്രധാനമന്ത്രിക്കുമാണ് എന്ന് മനസ്സിലാക്കിയാണ് മുന്നോട്ടുപോവുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.