കുടിവെള്ളക്ഷാമം രൂക്ഷം മാലിന്യവാഹിനിയായി കിഴുകാവിൽ തോട്

മൂവാറ്റുപുഴ: നഗരത്തിൽ വേനൽ കനത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകുേമ്പാഴും മാലിന്യവാഹിനിയായ കിഴുകാവിൽ തോട് സംരക്ഷിക്കാൻ നടപടിയില്ല. പായിപ്ര പഞ്ചായത്തിലെ പാപ്പാളയിൽനിന്ന് ഉദ്ഭവിച്ച് പേഴക്കാപ്പിള്ളി, വാഴപ്പിള്ളി, തൃക്ക വഴി മുനിസിപ്പൽ സ്‌റ്റേഡിയം ചുറ്റി കൊച്ചങ്ങാടി കടവിൽ മൂവാറ്റുപുഴ ആറുമായി സന്ധിക്കുന്ന തോട് തൃക്കവരെ തെളിനീരായാണ് ഒഴുകുന്നത്. തുടർന്നാണ് മാലിന്യവാഹിനിയാകുന്നത്. രാത്രി സ്റ്റേഡിയം പരിസരത്ത് തോട്ടിലേക്ക് വ്യാപകമായി മാലിന്യം തള്ളുന്നുണ്ട്. ഓഡിറ്റോറിയങ്ങളിലെ ഭക്ഷണാവശിഷ്ടം, കോഴിക്കടകളിലെയും ഇറച്ചിക്കടകളിലെയും മാലിന്യം, നഗരമാലിന്യം എന്നിവ തള്ളുന്നത് തോട്ടിലേക്കാണ്. കഴിഞ്ഞ ദിവസങ്ങളിൽ കക്കൂസ് മാലിന്യവും ഒഴുക്കിയിരുന്നു. തോട് മാലിന്യമുക്തമാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പലതവണ നഗരസഭക്ക് പരാതി നൽകിയിരുെന്നങ്കിലും നടപടിയുണ്ടായില്ല. തോടിന് വശങ്ങളിൽ കാമറ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല. ചിത്രം.കീഴ്കാവിൽ തോട്ടിൽ മാലിന്യം തള്ളിയ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.