വിംശതി വര്‍ഷം ഉദ്ഘാടനം ചെയ്തു

അങ്കമാലി: കെ.സി.ബി.സി മദ്യവിരുദ്ധസമിതി എറണാകുളം-അങ്കമാലി അതിരൂപത 19ാമത് വാര്‍ഷികവും വിംശതി വര്‍ഷ ഉദ്ഘാടനവും അങ്കമാലി ഡീപോള്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടത്തി. സത്ന രൂപത മുന്‍ മെത്രാന്‍ മാര്‍ മാത്യു വാണിയകിഴക്കേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഘട്ടംഘട്ടമായി മദ്യലഭ്യത കുറച്ച് സര്‍ക്കാര്‍ ജനങ്ങളുടെ ആരോഗ്യത്തിനും ജനക്ഷേമത്തിനും പ്രാമുഖ്യം നല്‍കണമെന്നും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ തിന്മയുടെ അവതാരമാണെന്നും അദ്ദേഹം പറഞ്ഞു. അതിരൂപത പ്രസിഡൻറ് കെ.എ. പൗലോസ് അധ്യക്ഷത വഹിച്ചു. ബസിലിക്ക റെക്ടര്‍ ഡോ. കുരിയാക്കോസ് മുണ്ടാടന്‍ മുഖ്യസന്ദേശം നല്‍കി. സംസ്ഥാന സെക്രട്ടറി ചാര്‍ളിപോള്‍ അതിരൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് നേരെ വീട്ടിൽ, ഫാ. പോള്‍ കാരാച്ചിറ, ഫാ. പോള്‍ ചുള്ളി, ഫാ. ജോസഫ് പ്ലാക്കൽ, ചാണ്ടി ജോസ്, ഷൈബി പാപ്പച്ചൻ, ബാബു പോള്‍ എന്നിവര്‍ സംസാരിച്ചു. ഡോ. ദേവസി പന്തല്ലൂക്കാരന്‍ സെമിനാര്‍ നയിച്ചു. മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തകനായി വെള്ളാരപ്പിള്ളി സ​െൻറ് ജോസഫ് ഇടവക അംഗം പോള്‍ എടക്കൂടനെ തെരഞ്ഞെടുത്തു. മികച്ച ഇടവകകളായി എളവൂര്‍ സ​െൻറ് ആൻറണീസ് ചര്‍ച്ച്, പള്ളിപ്പുറം സ​െൻറ് മേരീസ് ഫൊറോന പള്ളി, മികച്ച ഫൊറോനകളായി പള്ളിപ്പുറം സ​െൻറ് മേരീസ് ഫൊറോന, ചേര്‍ത്തല മുട്ടം സ​െൻറ് മേരീസ് ഫൊറോന എന്നിവയെ തെരഞ്ഞെടുത്തു. ലഹരിവിരുദ്ധ സേനാനികളായി സിസ്റ്റര്‍ ഷാല്‍ബി, സിസ്റ്റർ ജോയ്സി, കെ.ജെ. റാഫേൽ, സി.ഒ. ജോണി, പി.ജെ. ഷൈജോ എന്നിവര്‍ക്കും ബിഷപ് അവര്‍ഡ് നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.