കച്ചവട തന്ത്രങ്ങള്‍ നല്ല സാഹിത്യത്തെ ചവിട്ടിയരക്കുന്നു ^സി. രാധാകൃഷ്ണന്‍

കച്ചവട തന്ത്രങ്ങള്‍ നല്ല സാഹിത്യത്തെ ചവിട്ടിയരക്കുന്നു -സി. രാധാകൃഷ്ണന്‍ കൊച്ചി: കാലവും സമയവും നോക്കാതെ വിരിയുന്ന താന്തോന്നിപ്പൂവാണ് സാഹിത്യമെന്നും സ്വാഭാവികമായി വിരിയേണ്ട അതിനെ രാസവളമിട്ട് വിരിയിപ്പിക്കുകയും കച്ചവട തന്ത്രങ്ങള്‍ ഉപയോഗിച്ച് വിറ്റഴിക്കുകയും ചെയ്യാന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും നല്ല സാഹിത്യത്തെ ചവിട്ടിയരക്കലുമാണെന്ന് സാഹിത്യകാരൻ സി. രാധാകൃഷ്ണന്‍. കൃതി സാഹിത്യ-വിജ്ഞാനോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹാഭാരതവും രാമായണവും സയന്‍സ് ഫിക്ഷന്‍ കൃതികളായാണ് നാം വായിക്കേണ്ടത്. പാണ്ഡവരുടെ ജനനവും പാഞ്ചാലിയുടെ ജനനവും കൗരവജനതയുടെ ഉദ്ഭവവുമെല്ലാം മഹാഭാരതകഥയിലെ ഫിക്ഷ​െൻറ തലങ്ങളെ വ്യക്തമാക്കുന്നതാണ്. അധികാരം എന്ന വാക്കി​െൻറ ദുഷിപ്പ് മനസ്സിലാക്കാന്‍ വ്യാസന്‍ സൃഷ്ടിച്ചതാണ് മഹാഭാരതം. പക്ഷേ, ഈ സൃഷ്ടിയെ യാഥാർഥ്യമായിക്കണ്ട് കഥയിലെ സ്ഥലങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും പിറെക പോവുകയും അത് ആക്രമണത്തില്‍ വരെ എത്തുകയും ചെയ്യുന്നത് ശുദ്ധവിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ഭൂമി പിളര്‍ന്നുപോകുന്ന സീതയും 10 ശിരസ്സുമായി നടക്കുന്ന രാവണനും മല ചുമന്ന് വരുന്ന ഹനുമാനും ഫിക്ഷന്‍ കഥാപാത്രങ്ങളാണ്. വാത്മീകിയും വ്യാസനുമെല്ലാം ത​െൻറ മഹത് സൃഷ്ടികളിലൂടെ പറയാനുദ്ദേശിച്ച സന്ദേശങ്ങള്‍ ആരും തിരിച്ചറിയുന്നില്ല. അതുകൊണ്ടുതന്നെ സാഹിത്യത്തി​െൻറ പ്രയോജനങ്ങള്‍ മനസ്സിലാക്കാതെ പോയതി​െൻറ തെളിവായി മഹാഭാരതവും രാമായണവും മാറിയെന്നും സി. രാധാകൃഷ്ണന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.