എൻ.എസ്.എസ് പൊതുയോഗവും തെരഞ്ഞെടുപ്പും

മൂവാറ്റുപുഴ: എൻ.എസ്.എസ് പായിപ്ര-മനാറി കരയോഗം പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും യൂനിയൻ സെക്രട്ടറി ജയകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് എം.എസ്. ശ്രീധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എൻ. രാജമോഹനൻ സ്വാഗതം പറഞ്ഞു. യൂനിയൻ കമ്മിറ്റി അംഗം നളിനാക്ഷൻനായർ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികൾ: എം.എസ്. ശ്രീധരൻ (പ്രസി), കെ.എസ്. രൂപേഷ് (വൈസ് പ്രസി), കെ.എൻ. രാജമോഹനൻ (സെക്ര), കെ.എൻ. മോഹനൻ (ജോ. സെക്ര), എം.എൻ. ഗോവിന്ദൻ നായർ (ട്രഷ), എം.എസ്. ശ്രീധരൻ, കെ.പി. ജയകുമാർ, (യൂനിയൻ പ്രതിനിധി), എം.പി. ഗോപിനാഥൻ നായർ (ഇലക്ട്രറൽ അംഗം). സ്വാഗതസംഘം രൂപവത്കരിച്ചു മൂവാറ്റുപുഴ: പായിപ്ര മസ്ജിദുന്നൂറിന് കീഴിലെ നൂറുല്‍ ഇസ്ലാം മദ്റസയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മതപ്രഭാഷണ പരമ്പര ഏപ്രില്‍ 12 മുതൽ 15 വരെ നടക്കും. 12ന് എം.എം. ബാവ മൗലവി അങ്കമാലിയും 13ന് അബ്ദുല്‍ ബാരി ഫൈസിയും 14ന് ഹാമിദ് യാസീന്‍ ജൗഹരിയും 15ന് സുബൈര്‍ അസ്ഹരിയും പ്രഭാഷണം നടത്തും. പ്രാർഥനക്ക് ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍ നേതൃത്വം നല്‍കും. പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികൾ: എസ്.എം. റഫീഖ് തങ്ങള്‍, മഹല്‍ ഇമാം സിദ്ദീഖ് റഹ്മാനി (മുഖ്യരക്ഷാധികാരികള്‍), എം.എം. കൊച്ചുണ്ണി, പി.കെ. ഹമീദ് ഹാജി, മൈതീന്‍ കുട്ടി ഹാജി, എ.എം. ബാവ, എന്‍.എം. മക്കാര്‍ ഹാജി, മീരാന്‍പിള്ള കൊല്ലന്‍കുടി, ഷാജി എഴുത്താനിക്കാട്ട്, അസീസ് തച്ചേത്ത്, അലിയാര്‍ തോപ്പില്‍ (രക്ഷാധികാരികള്‍), ടി.എം. മുഹമ്മദ് (ചെയർ), ടി.എം. ഷബീര്‍ (കണ്‍), പി.കെ. ലത്തീഫ് (ട്രഷ), അലി പായിപ്ര (കോഓഡിനേറ്റര്‍) അജാസ് പായിപ്ര (പബ്ലിസിറ്റി കണ്‍). ആദര്‍ശ പഠന ക്യാമ്പ് മൂവാറ്റുപുഴ: സുന്നി യുവജന സംഘം മൂവാറ്റുപുഴ സോണ്‍ സംഘടിപ്പിക്കുന്ന ആദര്‍ശ പഠന ക്യാമ്പ് ഞാറാഴ്ച വൈകീട്ട് 4.30ന് കാവുങ്കര കെ.എം.എല്‍.പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. വിവിധ വിഷയങ്ങളിലായി അബ്ദുല്‍ റഷീദ് സഖാഫി ഏലംകുളം, മീരാന്‍ സഖാഫി നെല്ലിക്കുഴി എന്നിവര്‍ ക്ലാസ് നയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.