മത്സരവേദിയിൽ സ്വജീവിതം; തെല്ലു നിശ്ശബ്്ദരായി ട്രാൻസ്ജെൻഡറുകൾ

കൊച്ചി: സ്വജീവിതം കലോത്സവ മത്സരവേദിയിൽ കണ്ടതോടെ നിശ്ശബ്ദം വീക്ഷിച്ച് ട്രാൻസ്ജെൻഡറുകൾ. സമൂഹത്തിൽ തങ്ങളനുഭവിക്കുന്ന അവഹേളനവും അരക്ഷിതാവസ്ഥയുമൊക്കെ തെല്ലുനേരം അവരെ വികാരഭരിതരാക്കിയിരിക്കാം. മോണോ ആക്ട് മത്സരത്തിൽ എറണാകുളം മഹാരാജാസ് കോളജിലെ ആകാശ് ആഞ്ജനേയാണ് ട്രാൻസ്ജെൻഡറുകളുടെ സാമൂഹികജീവിതം ഇതിവൃത്തമാക്കി ഏകാംഗഭിനയ വേദിയിലെ ആവർത്തനവിരസതക്ക് അന്ത്യംവരുത്തിയത്. കളിയാക്കലും പൊലീസ് പീഡനവും സമൂഹത്തി​െൻറ തുറിച്ചുനോട്ടവുമൊക്കെ ആകാശി​െൻറ വാക്കിലും ഭാവത്തിലും നിറഞ്ഞുനിന്നു. യാദൃച്ഛികമായാണ് ഒരുകൂട്ടം ട്രാൻസ്ജെൻഡറുകൾ വേദിയിലെത്തിയത്. സമൂഹത്തി​െൻറ തെറ്റായ പ്രവണതകക്കെതിരെ ശബ്ദമുയർത്താനുള്ള അവസരമായാണ് താൻ വേദിയെ കണ്ടതെന്ന് ആകാശ് പറയുന്നു. സർക്കാർ പല അവസരങ്ങളിലും അവരെ അംഗീകരിക്കാൻ തയാറാകുന്നുണ്ടെങ്കിലും പൊതുവിൽ തീർത്തും അസഹനീയമായ പെരുമാറ്റങ്ങളാണ് നേരിടുന്നത്. ഇനിയെങ്കിലും ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇത്തവണ ഈ വിഷയം തെരഞ്ഞെടുത്തതെന്നും ആകാശ് വ്യക്തമാക്കി. സ്‌കൂൾ കലോത്സവങ്ങളിൽ മോണോ ആക്ട്, കഥാപ്രസംഗം, മൃദംഗം മത്സരങ്ങളിൽ വിജയക്കൊടി പാറിച്ച കലാകാരനാണ് ആകാശ്. നാലുവർഷമായി സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനവും ആകാശ് കരസ്ഥമാക്കിയിട്ടുണ്ട്. പറവൂർ സ്വദേശികളായ കണ്ണൻ ജി. നാഥ്, സീമ നാഥ് ദമ്പതികളുെട മകനാണ് ആകാശ്. കലാഭാവൻ നൗഷാദാണ് ആകാശി​െൻറ ഗുരു. സഹോദരി അമൃതവർഷയും വർഷങ്ങളായി സ്‌കൂൾ കലോത്സവ വേദികളിലെ നിറസാന്നിധ്യമാണ്. മൃദംഗം, കഥാപ്രസംഗം എന്നീ ഇനങ്ങളിലും മത്സരിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.