പിറവം നഗരസഭയിലെ വികസന പ്രവർത്തനം അവതാളത്തിൽ

പിറവം: നഗരസഭയിൽ ഭരണപക്ഷ കൗൺസിലർമാരുടെ അഭിപ്രായ ഭിന്നത മൂലം വികസന പ്രവർത്തനങ്ങൾ അവതാളത്തിൽ. വെള്ളിയാഴ്ച കൗൺസിൽ യോഗത്തിൽ ചെയർമാ​െൻറ സ്വജനപക്ഷപാതം ആരോപിച്ച് ഉപാധ്യക്ഷ കേരള കോൺഗ്രസിലെ(ജേക്കബ്) െഎഷ മാധവ് കൗൺസിലർമാരുടെ ഇരിപ്പിടത്തിൽ ഇരുന്നതോടെ സഭ നടപടി സ്തംഭിച്ചു. ധനകാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ യോഗതീരുമാനങ്ങൾ അവതരിപ്പിക്കാൻ എഴുന്നേറ്റപ്പോൾ പ്രതിപക്ഷാംഗങ്ങളും ഭരണപക്ഷാംഗങ്ങളും ഇരിപ്പിടം വിട്ട് പുറത്തുപോയി. വാർഡു യോഗങ്ങളിൽ ചെയർമാൻ പെങ്കടുക്കാതെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പെങ്കടുപ്പിക്കുന്നത് ഡെപ്യൂട്ടി ചെയർപേഴ്സൻ ചോദ്യം ചെയ്തു. പ്രോേട്ടാക്കോൾ പ്രകാരംചെയർമാൻ പെങ്കടുത്തില്ലെങ്കിൽ വൈസ് ചെയർമാനോ മറ്റു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനോ ആണ് പെങ്കടുക്കേണ്ടത്. വാർഡ് സഭകളിൽ ചെയർമാൻ പെങ്കടുക്കാത്തതിനാൽ രണ്ടുവർഷമായി മുനിസിപ്പാലിറ്റിയിൽ വികസന പ്രവർത്തനം നടക്കുന്നില്ലെന്ന് എൽ.ഡി.എഫ് ആരോപിച്ചു. വിസന പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുന്ന ചെയർമാ​െൻറ നടപടിക്കെതിരെ എൽ.ഡി.എഫ് കൗൺസിലർമാരായ ഡോ. അജേഷ് മനോഹർ, സോജൻ ജോർജ്, ബെന്നി വി. വർഗീസ്, ടി.കെ. തോമസ്, കെ.ആർ. ശശി, മുകേഷ് തങ്കപ്പൻ, ആതിര രാജൻ, നിതു ഡിജോ, സിന്ധു ജെയിംസ് എന്നിവർ പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.