തിരുവാഭരണം മോഷണം പോ​െയന്ന വ്യാജപരാതി; ക്ഷേത്രം ഭാരവാഹികൾ അറസ്​റ്റിൽ

ചേർത്തല: തിരുനെല്ലൂർ പുതുപ്പള്ളിക്കാവ് ദുർഗാക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയതായി വ്യാജപരാതി നൽകിയ ദേവസ്വം പ്രസിഡൻറിനെയും ട്രഷററെയും അറസ്റ്റ് ചെയ്തു. ക്ഷേത്രം പ്രസിഡൻറ് തിരുനെല്ലൂർ കൊടുംതറ സതീശൻ (54), ട്രഷറർ തിരുനെല്ലൂർ പുറതയ്യിൽ ഭാർഗവൻ (58) എന്നിവരെയാണ് ചേർത്തല സി.ഐ വി.പി. മോഹൻലാൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 24നായിരുന്നു സംഭവം. 40 വർഷത്തോളം പഴക്കമുള്ള അഞ്ച് പവ​െൻറ കാശിമാലയും രണ്ട് പവ​െൻറ വട്ടത്താലിയും വഴിപാടായി ലഭിച്ച വെള്ളി രൂപങ്ങളും നഷ്ടപ്പെട്ടതായാണ് ദേവസ്വം ഭാരവാഹികൾ പരാതി നൽകിയത്. പൊലീസ് നായ, വിരലടയാള വിദഗ്ധർ ഉൾപ്പെടെയുള്ളവർ എത്തി തെളിവുകൾ ശേഖരിച്ചിരുന്നു. എന്നാൽ, നഷ്ടപ്പെട്ട ആഭരണങ്ങൾ ക്ഷേത്രത്തിലെ തട്ടിൻപുറത്തുനിന്നു കിട്ടിയതായി അന്ന് രാത്രി ദേവസ്വം ഭാരവാഹികൾ പൊലീസിൽ അറിയിച്ചു. എന്നാൽ, ആദ്യം മുതൽ സംഭവത്തിൽ സംശയമുണ്ടായിരുന്ന പൊലീസ് വിശദമായി ചോദ്യം ചെയ്തതിൽ നിന്നുമാണ് തട്ടിപ്പ് പുറത്തായത്. പൊലീസ് നായ വന്നപ്പോൾ ഭാരവാഹികൾ മാറിക്കളഞ്ഞതും സംശയം ബലപ്പെടാൻ കാരണമായി. വർഷങ്ങളായി പൊതുയോഗം വിളിക്കാത്തത് സംബന്ധിച്ച് ഭക്തർ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതോടെ ഫെബ്രുവരി 17ന് യോഗം വിളിക്കാൻ ധാരണയായി. ഇതിന് മുമ്പ് ഇത്തരമൊരു മോഷണ കഥയുണ്ടാക്കി കണക്കുകളിൽ കൃത്രിമം കാട്ടാനാണ് ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.