വീട്ടമ്മയെ ആക്രമിച്ച ഓട്ടോറിക്ഷാ ൈഡ്രവറെ അറസ്​റ്റ്​ ചെയ്യാൻ വനിതാ കമീഷൻ നിർദേശം

തിരുവനന്തപുരം: ആലുവയിൽ നിയമവിദ്യാർഥിനിയായ വീട്ടമ്മയെ ആക്രമിച്ച ഓട്ടോറിക്ഷാ ൈഡ്രവറെ അറസ്റ്റ് ചെയ്യാൻ ആലുവ റൂറൽ എസ്.പിക്ക് വനിതാ കമീഷൻ നിർദേശം. ആലങ്ങാട് സ്വദേശിനിയാണ് വനിതാ ദിനത്തിൽ ക്രൂരതക്കിരയായത്. ഓട്ടോ ചാർജ് നൽകുന്നതിനിടെ ചില്ലറയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ൈഡ്രവർ മർദിച്ചെന്നാണ് പരാതി. ആലുവ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയുമായി കമീഷനംഗം ഷിജി ശിവജി ടെലഫോണിൽ സംസാരിച്ചു. കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ യുവതിയെ സന്ദർശിക്കും. സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ കമീഷൻ ഗൗരവത്തിൽ കാണുമെന്നും സംഭവത്തിൽ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും അധ്യക്ഷ നിർദേശിച്ചു. സംഭവത്തിൽ അടിയന്തര പൊലീസ് റിപ്പോർട്ട് തേടിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.