ഷട്ടര്‍ നിയന്ത്രണമുറി നിര്‍മാണം തടഞ്ഞു

ചേര്‍ത്തല: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ച തണ്ണീര്‍മുക്കം ബണ്ടി​െൻറ മൂന്നാംഘട്ട നിര്‍മാണം വീണ്ടും പ്രതിസന്ധിയിലേക്ക്. വ്യാഴാഴ്ച ബണ്ടി​െൻറ ഭാഗമായ ഷട്ടര്‍ നിയന്ത്രണ സംവിധാനത്തിനായുള്ള കെട്ടിട നിർമാണം ധീവരസഭ നേതാക്കള്‍ തടഞ്ഞു. ഇതോടെയാണ് നിര്‍മാണം വീണ്ടും പ്രതിസന്ധിയിലായത്. ബണ്ട് നിർമാണ സ്ഥലത്തുനിന്ന് മാറിയാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ഇത് കായലിലെ നീരൊഴുക്കിനെ ബാധിക്കും. മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇത്തരം നിര്‍മാണം പാടില്ലെന്ന് ധാരണ ഉണ്ടായിരുന്നതായും ഇതിനുവിരുദ്ധമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായി പ്രതിഷേധിക്കുമെന്നും ധീവരസഭ ജില്ല പ്രസിഡൻറ് പി.ജി. സുഗുണന്‍ പറഞ്ഞു. എന്നാല്‍, ബണ്ടി​െൻറ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്ന കെട്ടിടം നിന്ന സ്ഥലത്തുതന്നെ പഴയ കെട്ടിടം പൊളിച്ചാണ് പുതിയത് നിര്‍മിക്കുന്നത്. സ്ഥലത്തിന് ഒരുതരത്തിെല മാറ്റവും വരുത്തിയിട്ടില്ലെന്നും വൈദ്യുതി അനുബന്ധ സൗകര്യങ്ങൾ ഇവിടെ മാത്രമാണുള്ളതെന്നും അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ ബി. അബ്ബാസ് പറഞ്ഞു. നാലുമാസമായി നിലച്ചിരുന്ന ബണ്ടി​െൻറ നിര്‍മാണപ്രവര്‍ത്തനം കഴിഞ്ഞദിവസമാണ് പുനരാരംഭിച്ചത്. മൂന്നാംഘട്ട ബണ്ട് നിര്‍മാണത്തില്‍ ഷട്ടര്‍ സ്ഥാപിക്കുന്ന ജോലി മാത്രമാണ് അവശേഷിക്കുന്നത്. മൂന്നാംഘട്ടവും പൂര്‍ത്തിയാകുന്നതോടെ 1957ല്‍ ആരംഭിച്ച തണ്ണീര്‍മുക്കം ബണ്ട് പദ്ധതി പൂര്‍ത്തിയാകും. മൂന്ന് ഘട്ടത്തിൽ പൂര്‍ത്തീകരിച്ച ബണ്ടി​െൻറ ഷട്ടറുകള്‍ നിയന്ത്രിക്കാനുള്ള സംവിധാനം ഒരുക്കുന്നതിനാണ് കെട്ടിടം നിര്‍മിക്കുന്നത്. 60 വര്‍ഷത്തോളമായി നിലവിലുണ്ടായിരുന്ന ഇലക്ട്രിക് സംവിധാന മുറി പൊളിച്ചുമാറ്റിയ ഭാഗത്താണ് പുതിയ നിര്‍മാണം. ആലപ്പുഴ ജില്ലയില്‍നിന്നാണ് ഷട്ടര്‍ നിയന്ത്രണത്തിന് വൈദ്യുതി എത്തുന്നതെന്നതിനാല്‍ ഇവിടമാണ് അനുയോജ്യമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. കെ.എസ്.ഇ.ബി ട്രാന്‍സ്‌ഫോര്‍മറും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, നിയന്ത്രണമുറി നിര്‍മിക്കുന്നത് കായലിലെ നീരൊഴുക്കിനെ ബാധിക്കുമെന്ന കാരണമാണ് ധീവരസഭ ചൂണ്ടിക്കാട്ടുന്നത്. ധീവരസഭ ജില്ല ഭാരവാഹികളാണ് വ്യാഴാഴ്ച തണ്ണീര്‍മുക്കത്ത് എത്തി നിര്‍മാണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടത്. ഇതോടെ കരാറുകാരന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയായിരുന്നു. മേരി ആൽബിന് ആദരം അമ്പലപ്പുഴ: ഭർത്താവിെനാപ്പം തെരുവുമക്കൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മേരി ആൽബിന് ഗാന്ധിയൻ ദർശനവേദിയുടെ ആദരം. പുന്നപ്ര ശാന്തിഭവൻ മാനേജിങ് ട്രസ്റ്റി ബ്രദർ മാത്യു ആൽബി​െൻറ ഭാര്യ മേരി ആൽബിനെയാണ് അന്താരാഷ്ട്ര വനിതദിനമായ വ്യാഴാഴ്ച ഗാന്ധിയൻ ദർശനവേദി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചത്. കൊലപാതകമടക്കം 105 ക്രിമിനൽ കേസിൽ പ്രതിയാവുകയും തടവറ ജീവിതത്തിനുശേഷം മാനസാന്തരം വന്ന് തിരിച്ചെത്തിയ ഭർത്താവിനൊപ്പം തോളോടുതോൾ ചേർന്ന് ശാന്തിഭവനിലെ 150 അന്തേവാസികളെ പരിചരിക്കുകയും ചെയ്യുന്ന മേരി ആൽബിൻ സഹനത്തി​െൻറയും ക്ഷമയുടെയും മാതൃകയാണന്ന് ദർശനവേദി പ്രവർത്തകർ പറഞ്ഞു. ശാന്തിഭവനിൽ നടന്ന ചടങ്ങിൽ ഗാന്ധിയൻ ദർശനവേദി വൈസ് ചെയർമാൻ പ്രദീപ് കൂട്ടാല അധ്യക്ഷത വഹിച്ചു. ചെയർമാൻ ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. ബ്രദർ മാത്യു ആൽബിൻ, ഇ. ഷാബ്ദീൻ, മേരി ആൽബിൻ, ലൈസമ്മ ബേബി, ഷൈജു മുഹമ്മ, ജിജി സണ്ണി, ജീമോൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.