റോട്ടറി പ്രീമിയർ ലീഗ് ക്രിക്കറ്റ് സീസൺ–5 മത്സരങ്ങൾ ഇന്നുമുതൽ കൊച്ചിയിൽ

കൊച്ചി: റോട്ടറി പ്രീമിയർ ലീഗ് ക്രിക്കറ്റ് സീസൺ-5 മത്സരങ്ങൾ വെള്ളിയാഴ്ച മുതൽ 11വരെ കളമശ്ശേരി സ​െൻറ് പോൾസ് കോളജ് ഗ്രൗണ്ടിൽ നടക്കും. ബേസിൽ തമ്പി ഉദ്ഘാടനം ചെയ്യും. കൊച്ചി മുതൽ കോയമ്പത്തൂർ വരെയുള്ള റോട്ടറി ക്ലബുകളിൽനിന്നുള്ള ക്രിക്കറ്റ് ടീമുകൾ പങ്കെടുക്കുന്ന ആർ.പി.എൽ സീസൺ-5ൽ ആറ് അംഗീകൃത ടീമുകൾ രണ്ട് പൂളുകളായാണ് മത്സരിക്കുക. സംസ്ഥാന, ലീഗ് ഡിവിഷൻ തലങ്ങളിൽ മത്സരിച്ച് കഴിവുതെളിയിച്ച റോട്ടേറിയൻമാരാണ് ആറുടീമുകളിൽ അണിനിരക്കുന്നതെന്ന് റോട്ടറി പ്രീമിയർ ലീഗ് കമീഷണർ രാജീവ് നായർ, മീഡിയ കോഓഡിനേറ്റർ ഐ.എം. മനോജ് എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.