സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പ്

ആലുവ: ലോക വൃക്കദിനത്തോട് അനുബന്ധിച്ച് ആലുവ രാജഗിരി ആശുപത്രിയിൽ വനിതകൾക്ക് സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച നടക്കുന്ന രോഗനിർണയ ക്യാമ്പിൽ ആദ്യം പേര് രജിസ്‌റ്റർ ചെയ്യുന്ന 100 സ്ത്രീകൾക്കാണ് പങ്കെടുക്കാൻ സാധിക്കുന്നത്. രക്ത പരിശോധനയായ സിറം ക്രിയാറ്റിൻ കൂടാതെ യൂറിൻ േപ്രാട്ടീൻ ക്രിയാറ്റിൻ റേേഷ്യാ ടെസ്റ്റും സൗജന്യമായി ചെയ്ത് നൽകും. ക്യാമ്പിൽ പങ്കെടുക്കുന്നവരെ രാജഗിരി ആശുപത്രിയിലെ നെേഫ്രാളജി വിഭാഗം മേധാവി ഡോ. ജോസ് തോമസി​െൻറ നേതൃത്വത്തിൽ പരിശോധിക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്കും പേര് രജിസ്‌റ്റർ ചെയ്യാനും ഫോൺ: 0484 6655000.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.