അഡീഷനൽ എസ്.ഐക്ക് സൂര്യതപമേറ്റു

ആലുവ: ആലുവ പൊലീസ് സ്റ്റേഷനിലെ അഡീഷനൽ എസ്.ഐക്ക് സൂര്യാതപമേറ്റു. 'റോമിയോ' സ്ക്വാഡ് അംഗമായിരുന്ന എ.എസ്.ഐ ബിനുവിനാണ് കഴിഞ്ഞദിവസം പൊള്ളലേറ്റത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കഴുത്തിന് താഴെ പൊള്ളലേറ്റതറിഞ്ഞത്. രാവിലെ ആറുമുതൽ ഉച്ചക്ക് രണ്ടുവരെയുള്ള ഷിഫ്റ്റിലാണ് ജോലി ചെയ്തത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.