ഓഫിസ്​ ശിലാസ്ഥാപനം

പെരുമ്പാവൂർ: കോൺഗ്രസ് വെങ്ങോല മണ്ഡലം കമ്മിറ്റി യു.ഡി.എഫ് കൺവീനർ പി.പി. തങ്കച്ചൻ നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് വി.എച്ച്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പാർലമ​െൻററി പാർട്ടി ലീഡർ പി.എ. മുക്താർ സ്വാഗതം പറഞ്ഞു. ഓഫിസ് നിർമാണത്തിനുള്ള ആദ്യ തുക കെ.പി.സി.സി നിർവാഹക സമിതി അംഗം എം.എം. അവറാനിൽനിന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹനാൻ സ്വീകരിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി വൈസ് പ്രസിഡൻറ് ഡാനിയേൽ മാസ്റ്റർ, ഡി.സി.സി ജനറൽ സെക്രട്ടറി വി.എം. ഹംസ, കെ.പി.സി.സി അംഗം കെ.എം.എ. സലാം, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. മുംതാസ് ടീച്ചർ, ബ്ലോക്ക് പ്രസിഡൻറ് ബാബു ജോൺ, സെക്രട്ടറിമാരായ എം.കെ. ഖാലിദ്, എം.എം. ഷാജഹാൻ, എം.പി. ജോർജ്, എൽദോ മോസസ്, രാജു മാത്താറ, കെ.എൻ. സുകുമാരൻ, അറക്കപ്പടി മണ്ഡലം പ്രസിഡൻറ് ടി.എം. കുര്യാക്കോസ് എന്നിവർ സംസാരിച്ചു. സ്ലാബുകൾ തകർന്ന് കാനകൾ അപകടാവസ്ഥയിൽ പെരുമ്പാവൂർ: നഗരത്തിലെ കാനകളും സ്ലാബുകളും ശോച്യാവസ്ഥയിലാണെന്ന് പരാതി. സ്ലാബുകൾ ജീർണിച്ചും തകർന്നും അപകടാവസ്ഥയിലാണ്. അര നൂറ്റാണ്ട് മുമ്പ് നിർമിച്ച കാനകളുടെ ഉയരമോ വ്യാസമോ ഇതുവരെ വർധിപ്പിച്ചിട്ടില്ല. മണ്ണും ചളിയും മാലിന്യങ്ങളും നിറഞ്ഞിരിക്കുകയാണ്. മഴക്കാലത്ത് അനിയന്ത്രിതമായി ഒഴുകിയെത്തുന്ന മഴവെള്ളവും മാലിന്യവും റോഡിലേക്ക് ഒഴുകിയെത്തുകയാണ്. ഇത് റോഡുകളുടെ തകർച്ചക്കും കാരണമാകുന്നു. റോഡുകൾ എല്ലാ വർഷവും അറ്റകുറ്റപ്പണി നടത്തുന്നുണ്ടെങ്കിലും കാനകളും സ്ലാബുകളും അറ്റകുറ്റപ്പണി നടത്താറില്ല. വർഷാവർഷമുള്ള ടാറിങ്ങിൽ റോഡ് ഉയരുന്നതുകൊണ്ട് സ്ലാബുകൾ റോഡുകൾക്ക് വളരെ താഴെയായി. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും അമിത ഭാരങ്ങൾ കയറ്റി െവക്കുന്നതും സ്ലാബുകളുടെ തകർച്ചക്ക് കാരണമായിട്ടുണ്ട്. ഗതാഗതക്കുരുക്കിനെ കുറിച്ച് ആക്ഷേപങ്ങൾ ഉയരുമ്പോൾ കാൽനടക്കാർക്ക് സഞ്ചരിക്കാൻ വഴി നവീകരിക്കുന്നതിനെ കുറിച്ച് പ്രതികരണമുണ്ടാകാറില്ല. സ്ലാബുകൾ അറ്റകുറ്റപ്പണി നടത്തി ബോർഡുകളും ൈകയേറ്റങ്ങളും ഒഴിപ്പിച്ചാൽ കാൽനടക്കാർക്ക് തടസ്സങ്ങളില്ലാതെ വഴി നടക്കാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കാനകളുടെ ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭ നടത്തുണ്ടെങ്കിലും തകർന്ന സ്ലാബുകൾ നീക്കിയുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്താറില്ല. ഇതുമൂലം ശുചീകരണം വേണ്ടത്ര ഫലം കാണാറില്ല. കാനകളുടെ ഉയരവും വീതിയും വർധിപ്പിച്ച് പുതിയ സ്ലാബുകളും, ശുചീകരണം എളുപ്പത്തിലാക്കാൻ ഇരുമ്പ് ഗ്രില്ലുകളും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ എം.ബി. ഹംസ പൊതുമരാമത്ത് വിഭാഗം അസി. എൻജിനീയർ, നഗരസഭ സെക്രട്ടറി എന്നിവർക്ക് പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.