കോളജ് ദിനാഘോഷത്തിനിടെ സംഘർഷം: അഞ്ചുപേർക്ക്​ പരിക്ക്

കോതമംഗലം: പുതുപ്പാടി മരിയന്‍ അക്കാദമിയില്‍ നടന്ന കോളജ് ദിനാഘോഷത്തിനിടെ എസ്.എഫ്‌.ഐ, എ.ബി.വി.പി സംഘർഷം. മൂന്ന് എസ്.എഫ്.ഐ പ്രവർത്തകർക്കും രണ്ട് എ.ബി.വി.പി പ്രവർത്തകർക്കും പരിക്ക്. ചൊവ്വാഴ്ച വൈകീട്ട് കോളജിൽ നടന്ന സംഘർഷത്തിൽ എസ്.എഫ്.െഎ പ്രവർത്തകരായ അഖിബ്, റിസാൻ, ആൻറണി എന്നിവർക്ക് പരിക്കേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ ആശുപത്രിയിൽ ചികിത്സതേടി എത്തിയ തൃക്കാരിയൂര്‍ പുത്തന്‍വേലിയില്‍ അനന്തു(20), പോളക്കാട്ടുപറമ്പില്‍ വിഷ്ണു (20) എന്നിവരെ ആശുപത്രിക്ക് മുന്നിലിട്ട് എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചു. ആഖിബി​െൻറ താടിയെല്ലിനും റിസാൻ, ആൻറണി എന്നിവരുടെ കൈകൾക്കും പരിക്കുണ്ട്. മൂവരെയും ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനന്തുവി​െൻറ തലക്ക് ക്ഷതമേറ്റതിനെ തുടര്‍ന്ന് ധര്‍മഗിരി ആശുപത്രിയിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.