കേരള അഡ്മിനിസ്​േട്രറ്റിവ് സർവിസിൽ സംവരണം: നടപടി പുനരാലോചിക്കുന്നത്​ സ്വാഗതാർഹമെന്ന്​

കൊച്ചി: കേരള അഡ്മിനിസ്േട്രറ്റിവ് സർവിസിൽ സംവരണം നിഷേധിച്ച നടപടി സർക്കാർ പുനരാലോചിക്കാൻ തീരുമാനിച്ചത് സ്വാഗതാർഹമാണെന്ന് ഇബ്രാഹിം സുലൈമാൻ സേട്ട് കൾചറൽ ഫോറം സംസ്ഥാന പ്രസിഡൻറ് എ.ഇ. അബ്ദുൽകലാം. പട്ടിക വിഭാഗങ്ങൾക്ക് കെ.എ.എസിൽ ഉണ്ടാകുന്ന സംവരണനിഷേധം സർക്കാർ പുനരാലോചന നടത്തുന്നതോടൊപ്പം ഈഴവ, മുസ്ലിം, ലത്തീൻ കത്തോലിക്ക, വിശ്വകർമ വിഭാഗങ്ങളുടെ വിഷയംകൂടി പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കളമശ്ശേരി എം.ഐ.കെ ലോഡ്ജിൽ നടന്ന യോഗത്തിൽ കുഞ്ഞുമോൻ ആലുവ അധ്യക്ഷത വഹിച്ചു. അഷ്റഫ് മാണിക്യം മുഖ്യപ്രഭാഷണം നടത്തി. ചർച്ചയിൽ സൈനുദ്ദീൻ മൂവാറ്റുപുഴ, റഫീഖ് കാക്കനാട്, സലീം ഉളിയന്നൂർ, അലി ഏലൂർ എന്നിവർ പങ്കെടുത്തു. ഇ.എസ്. അബ്ദുൽ സത്താർ സ്വാഗതവും ആഷിഖ് അറയ്ക്കൽ നന്ദിയും പറഞ്ഞു. മെഡിക്കല്‍ ക്യാമ്പ് കൊച്ചി: വനിതദിനത്തില്‍ സ്ത്രീകള്‍ക്ക് ആസ്റ്റര്‍ മെഡ്‌സിറ്റി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. ബോഡി മാസ്, മിനറല്‍ ഡെന്‍സിറ്റി എന്നിവ പരിശോധിക്കും. കണ്‍സല്‍ട്ടേഷനും സൗജന്യമാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാം. ഫോൺ: 8111998195.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.