പുതിയ റേഷൻ കാർഡ്: ഇതുവരെ 3489 അപേക്ഷ

കൊച്ചി: പുതിയ റേഷൻ കാർഡിന് അപേക്ഷ ക്ഷണിച്ച് 17 ദിവസം പിന്നിടുമ്പോൾ ജില്ലയിൽ ലഭിച്ചത് 3489 അപേക്ഷ. ഏഴ് താലൂക്ക്, രണ്ട് സിറ്റി റേഷനിങ് ഓഫിസ് എന്നിവിടങ്ങളിൽനിന്ന് വളരെ കുറവ് അപേക്ഷകളാണ് ലഭിച്ചത്. തിങ്കളാഴ്ച ആകെ 480 അപേക്ഷ ലഭിച്ചു. ഏറ്റവും കുടുതൽ അപേക്ഷകരുള്ളത് ആലുവയിൽനിന്നാണ്. 857 പേർ. 121 അപേക്ഷകരുമായി കൊച്ചിയാണ് പിന്നിൽ. കണയന്നൂർ 597, പറവൂർ 411, കുന്നത്തുനാട് 374, കോതമംഗലം 236, മൂവാറ്റുപുഴ 430, കൊച്ചി സിറ്റി റേഷനിങ് ഓഫിസ് 135, എറണാകുളം ഓഫിസ് 328 എന്നിങ്ങനെയാണ് മറ്റുള്ളവ. ഫെബ്രുവരി 15 മുതലാണ് അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. കഴിഞ്ഞ പുതുക്കൽ പ്രക്രിയയിൽ ഫോട്ടോ എടുത്ത് കാർഡ് പുതുക്കാൻ കഴിയാത്തവർ, റേഷൻ കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് ആർ.സി.എം.എസ് മരവിപ്പിച്ചതിനാൽ പുതിയതിനുപകരം താൽക്കാലിക കാർഡ് ലഭിച്ചവർ, ഇതുവരെ കാർഡ് സ്വന്തമായി ലഭിക്കാത്തവർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ അവസരമെന്ന് ജില്ല സപ്ലൈ ഓഫിസർ പി. രാമചന്ദ്രൻ പറഞ്ഞു. ഈ മാസം 10വരെയാണ് അവസരം. 10 അവധി ദിനമായതിനാൽ തൊട്ടടുത്ത ദിവസങ്ങളിൽകൂടി അപേക്ഷ പരിഗണിക്കും. കാർഡ് വിഭജനം, തിരുത്തൽ, കൂട്ടിച്ചേർക്കൽ എന്നിവക്കും പുതിയ വീടുവെച്ച് താമസിക്കുന്നവരുടെയും അപേക്ഷ തുടർദിവസങ്ങളിൽ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.