ചരമ വാർഷികം

കൊച്ചി: സഹോദരൻ അയ്യപ്പ​െൻറ 50ാം ചരമവാർഷികം ശ്രീനാരായണസേവ സംഘത്തി​െൻറ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. കടവന്ത്രയിലെ സഹോദരൻ പ്രതിമയിൽ പ്രഫ. എം.കെ. സാനുവി​െൻറ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് പ്രഫ. എം.കെ. സാനു സഹോദരൻ അയ്യപ്പൻ അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീനാരായണസേവ സംഘം പ്രസിഡൻറ് എൻ.ഡി. പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി. രാജൻ, കണയന്നൂർ എസ്.എൻ.ഡി.പി യൂനിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ ടി.കെ. പദ്മനാഭൻ, കെ.കെ. മാധവൻ എന്നിവർ നേതൃത്വം നൽകി. ധർണ നടത്തി കൊച്ചി: ജി.ഡി.ഡി.എയുടെ കീഴിെല വിവിധ വ്യാപാര സമുച്ചയങ്ങളിലെ കടമുറികളുടെ വർധിപ്പിച്ച വാടക കുറക്കണമെന്നാവശ്യപ്പെട്ട് ജനതാദൾ (നാഷനലിസ്റ്റ്) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവന്ത്ര ജി.സി.ഡി.എ ഒാഫിസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന പ്രസിഡൻറ് ഹാജി മൊയ്തീൻഷാ ഉദ്ഘാടനം ചെയ്തു. ജനതാദൾ (എൻ) ജില്ല പ്രസിഡൻറ് ലത്തീഫ് തൃക്കാക്കര അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. വാമലോചനൻ, ട്രഷറർ സ്വാമി അമൃതാനന്ദ സരസ്വതി, ജില്ല സെക്രട്ടറി പി.എക്സ്. ലോറൻസ്, കെ.എച്ച്. അമാനുല്ല, സി.എച്ച്. ഷഫീഖ് എന്നിവർ സംസാരിച്ചു. വനിതദിനത്തിൽ സൗജന്യ െസർവിക്കൽ കാൻസർ പരിശോധന കൊച്ചി: ലോക വനിതദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് സൗജന്യ െസർവിക്കൽ കാൻസർ പരിശോധന പാപ്സ്മിയർ ടെസ്റ്റ് സംഘടിപ്പിക്കുന്നു. മെഡിലാബ് കടവന്ത്ര ശാഖയിൽ നടക്കുന്ന പരിശോധനക്ക് ഗൈനക്കോളജിസ്റ്റ് ഡോ. ബീനാകുമാരി നേതൃത്വം നൽകും. 11ന് രാവിലെ എട്ടുമുതൽ ഉച്ചക്ക് 12വരെയാണ് പരിശോധന. ഫോൺ: 8891000188,0484 2320330.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.