ചെങ്ങന്നൂരിൽ ആരു ജയിക്കുമെന്ന്​ തീരുമാനിച്ചിട്ടില്ലെന്ന്​ മ​ന്ത്രി സുധാകരൻ

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി. സുധാകരൻ. ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നതിനാലാണ് ചെങ്ങന്നൂർ മണ്ഡലത്തിൽ ഉദ്ഘാടനങ്ങൾ നേരേത്തയും ഒരുമിച്ചും നടത്തുന്നത്. ചില പത്രങ്ങൾ എഴുതിയതുപോലെ തെരഞ്ഞെടുപ്പിൽ ജയിക്കാനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് പറയുന്നത് ശരിയല്ല. ചെങ്ങന്നൂർ-വീയപുരം റോഡി​െൻറ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മറ്റ് മണ്ഡലങ്ങളിൽ ഓരോന്നായി പല പ്രാവശ്യമായാണ് ഉദ്ഘാടനം നടത്തുന്നത്. ഇവിടെ വിജ്ഞാപനം ഇറങ്ങിയാൽ പിന്നെ നിയമം ലംഘിക്കാനാകില്ല. മൂന്നുമാസം കഴിഞ്ഞാൽ മഴക്കാലം ആകും. രാമചന്ദ്രൻ നായർ എം.എൽ.എ ഉണ്ടായിരുന്നെങ്കിൽ ഇവ നേരേത്ത നടക്കുമായിരുന്നു. ടെൻഡറാകാത്ത ഒരു പരിപാടിയുടെ ഉദ്ഘാടനം താൻ നടത്താറില്ല. നേരേത്ത അനുവദിച്ചിരുന്നതോ കരാർ പിടിച്ചിരുന്നവർ പൂർത്തീകരിക്കാതെ പോയതും അല്ലാതെ മറ്റൊന്നും ചെയ്യാറില്ല -സുധാകരൻ അവകാശപ്പെട്ടു. രണ്ടുവർഷം തികയാൻ ഇനി മൂന്നുമാസം കൂടിയേ ഉള്ളൂ. ഇപ്പോൾ പ്രഖ്യാപിച്ചതുൾെപ്പടെ രണ്ട് സാമ്പത്തിക വർഷങ്ങളിലായി ചെങ്ങന്നൂർ മണ്ഡലത്തിൽ 312. 88 കോടിയുടെ പദ്ധതികളാണുള്ളത്. ഇത്തവണത്തെ ബജറ്റിൽ മാത്രം 56 കോടിയാണ് അനുവദിച്ചത്. ശോഭന ജോർജി​െൻറയും വിഷ്ണുനാഥി​െൻറയും കാലത്ത് കുറെ വികസനങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇപ്പോഴത്തെപോലെ പുതിയ രീതിയിലുള്ള വികസനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. 'റിസൊണൻസ് 2018' ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിലെ ശ്വാസകോശ വിഭാഗം സംഘടിപ്പിക്കുന്ന തുടർവിദ്യാഭ്യാസ പരിപാടി 'റിസൊണൻസ് 2018' 11ന് ആലപ്പുഴ ബൊനാൺസ ഹോട്ടൽ കോൺഫറൻസ് ഹാളിൽ നടക്കും. ശ്വാസനാളികളെ ബാധിക്കുന്ന പ്രധാന പൊതുജനാരോഗ്യ പ്രശ്നങ്ങൾ മുഖ്യപ്രമേയമാക്കി 11 പ്രബന്ധങ്ങൾ അവതരിപ്പിക്കും. 'ആസ്ത്മ ചികിത്സയിലെ അന്താരാഷ്ട്ര ശാസ്ത്ര സമിതികളുടെ പുതിയ മാനദണ്ഡങ്ങൾ' വിഷയത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. സി. രവീന്ദ്രൻ, 'പരിസ്ഥിതി പ്രശ്നങ്ങൾ ശ്വാസകോശങ്ങളെ ബാധിക്കുന്നതെങ്ങനെ' എന്നതിൽ ഇന്ത്യൻ അസോസിയേഷൻ ഒാഫ് ബ്രോേങ്കാളജി ദേശീയ ഉപാധ്യക്ഷൻ ഡോ. എ.കെ. അബ്ദുൽ ഖാദർ എന്നിവർ ചർച്ച നയിക്കും. ആലപ്പുഴ മെഡിക്കൽ കോളജിലെ വിദഗ്ധർക്ക് പുറമെ ഡോ. ബി. ജയപ്രകാശ് (തിരുവനന്തപുരം), ഡോ. പി.ടി. ജയിംസ് (കൊച്ചി), ഡോ. കുര്യൻ തോമസ് (തൃശൂർ), ഡോ. കെ. അനിതാകുമാരി (തിരുവനന്തപുരം) എന്നിവർ പ്രബന്ധം അവതരിപ്പിക്കും. ഫോൺ: 9447208815.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.