ലക്ഷദ്വീപിലെ വെട്ടിക്കുറച്ച റേഷൻ വിഹിതം പുനഃസ്ഥാപിച്ചു

കൊച്ചി: ഭക്ഷ്യ സുരക്ഷനിയമം നടപ്പാക്കുന്നതി​െൻറ ഭാഗമായി വെട്ടിക്കുറച്ച റേഷൻ വിഹിതം ലക്ഷദ്വീപിൽ പുനഃസ്ഥാപിച്ചു. 2011ൽ നിയമം നടപ്പാക്കുന്നതി​െൻറ ഭാഗമായി വ്യക്തികൾക്ക് രണ്ട് കിലോ അരി വീതം വെട്ടിക്കുറച്ച നടപടിയാണ് പിൻവലിച്ചത്. ഇതോടെ വ്യക്തിയൊന്നിന് എട്ടു കിലോ അരി വീതം മാർച്ച് ഒന്നുമുതൽ ലഭ്യമായി. ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്നതിന് റേഷൻ വിഹിതം വെട്ടിക്കുറച്ചത് ലക്ഷദ്വീപിലെ 60 ശതമാനത്തിലധികം ജനങ്ങളെ ബാധിച്ചിരുന്നു. രണ്ട് കിലോ അരി ലഭിക്കണമെങ്കിൽ പുറംവില നൽകണമായിരുന്നു. വിപണിയിൽ അരി വില 35ന് മുകളിലേക്ക് ഉയർന്നതോടെ പലർക്കും അത് ബുദ്ധിമുട്ട് സൃഷ്ടിച്ചു. പ്രതിഷേധം ശക്തമായതോടെ ലക്ഷദ്വീപ് ഭരണകൂടം പരിഹാരത്തിനും ബദൽ മാർഗത്തിനും ശ്രമിച്ചു. എന്നാൽ, വെട്ടിക്കുറച്ച വിഹിതം പുനഃസ്ഥാപിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ തടസ്സമായി. തുടർന്നാണ് ലക്ഷദ്വീപ് എം.പി പി.പി. മുഹമ്മദ് ഫൈസൽ വിഷയം പാർലമ​െൻറിൽ ഉന്നയിച്ചത്. നിരവധി ചർച്ചകൾക്കൊടുവിൽ വിഷയം പാർലമ​െൻറ് സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനക്കെത്തി. ജനങ്ങളിൽനിന്ന് നേരിട്ട് അഭിപ്രായം കേട്ടശേഷം അരിവിഹിതം പുനഃസ്ഥാപിക്കാവുന്നതാണെന്ന് കമ്മിറ്റി പാർലമ​െൻറിന് ശിപാർശ ചെയ്യുകയായിരുന്നു. വിഹിതം പുനഃസ്ഥാപിച്ചതോടെ എട്ട് കിലോ അരി 10.40 രൂപ നിരക്കിൽ ലഭ്യമാകും. ഇതിനിടെ, തീരുമാനം നടപ്പാക്കുന്നതുവരെ വെട്ടിക്കുറച്ച അരി വിഹിതം കിലോക്ക് 14 രൂപയ്ക്ക് ലഭ്യമാക്കാൻ ലക്ഷദ്വീപ് ഭരണകൂടം സൗകര്യമൊരുക്കിയിരുന്നു. ദ്വീപിലെ വളരെയേറെ ജനങ്ങളെ ബാധിക്കുന്ന പ്രശ്നമെന്ന നിലയിൽ ഇക്കാര്യം കേന്ദ്ര സർക്കാറി​െൻറ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നുവെന്ന് മുഹമ്മദ് ഫൈസൽ എം.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.