സ്ത്രീ സമൂഹം ഉള്‍ക്കൊള്ളുന്ന വികസനമാണ് നാടിന് ആവശ്യം ^ജി. മാധവൻ നായർ

സ്ത്രീ സമൂഹം ഉള്‍ക്കൊള്ളുന്ന വികസനമാണ് നാടിന് ആവശ്യം -ജി. മാധവൻ നായർ കൊച്ചി: സ്ത്രീ സമൂഹത്തിനെകൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വികസനമാണ് ഇന്ന് നാടിന് ആവശ്യമെന്ന് ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവൻ നായർ. ഡോ. എ.പി.ജെ. അബ്്ദുൽകലാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മ​െൻറ് ആൻഡ് സ്കിൽ െഡവലപ്മ​െൻറും എറണാകുളം സ​െൻറ് തെേരസാസ് കോളജും സംയുക്തമായി നടത്തിയ ലോക വനിതദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എസ്.ആര്‍.ഒയില്‍ ജോലി ചെയ്യുന്നവരില്‍ 22 ശതമാനം സ്ത്രീകളാണെന്നത് അഭിമാനിക്കാവുന്ന നേട്ടമാണ്. പുരോഗതിയുടെ വിവിധ വശങ്ങളില്‍ പുരുഷന്മാരോടൊപ്പം നില്‍ക്കുകയും ഒടുവില്‍ തഴയപ്പെടുകയുമാണ് ഇന്ത്യയിലെ സ്ത്രീ സമൂഹം. മറ്റെല്ലാതലങ്ങളിലും ഇക്കൂട്ടര്‍ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. എങ്കിലും ഭരണ നിര്‍വഹണ സംവിധാനങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം സ്ത്രീകള്‍ക്ക് നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തി​െൻറ വിവിധ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകള്‍ക്കായി ഏര്‍പ്പെടുത്തിയ വുമണ്‍ എക്‌സലന്‍സ് അവാര്‍ഡും ജി. മാധവന്‍ നായര്‍ വിതരണം ചെയ്തു. ചോളയില്‍ ഗ്രൂപ്പ് ഡയറക്ടര്‍ ജയാദേവി, സോമതീരം റിസോര്‍ട്ട് ഗ്രൂപ് ഡയറക്ടര്‍ സാറ ബേബി മാത്യു, ബ്ലൂ റൈന്‍ എം.ഡി എല്‍സമ്മ ജോസഫ്, മാധ്യമ പ്രവര്‍ത്തക സ്മൃതി പരുത്തിക്കാട്, മാസ്റ്റേഴ്‌സ് അക്കാദമി ഡയറക്ടര്‍ ഷോമ ഷാജി എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. സ​െൻറ് തെരേസാസ് കോളജ് ഡയറക്ടര്‍ സിസ്റ്റര്‍ ഡോ. വിനിത, ഡോ. എ.പി.ജെ. അബ്ദുൽ കലാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്‌മ​െൻറ് ഡയറക്ടര്‍ വില്ല്യട്ട് കൊറേയ്യ, കോളജ് പ്രിന്‍സിപ്പൽ സജിമോള്‍ അഗസ്റ്റിന്‍, എറണാകുളം പ്രസ് ക്ലബ് പ്രസിഡൻറ് ഡി. ദിലീപ്, എ. ശൈലേന്ദ്രനാഥ പിള്ള, ഡോ. പ്രീതി തെക്കത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.